അരിക്കൊമ്പൻ വിഷയം നീട്ടിക്കൊണ്ടുപോകില്ല, കോടതിയെ അനുസരിക്കും: വനം മന്ത്രി

Update: 2023-04-18 06:03 GMT

 അരിക്കൊമ്പൻ വിഷയത്തിൽ നീതിന്യായ കോടതിയെ അനുസരിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് സംസ്ഥാന വനം മന്ത്രി എകെ ശശീന്ദ്രൻ. ഹൈക്കോടതി വിധി ലംഘിക്കില്ലെന്നും അരിക്കൊമ്പനെ മാറ്റാൻ പുതിയ സ്ഥലം കണ്ടെത്തി റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥർ നാളെ റിപ്പോർട്ട് നൽകും. വിദഗ്ധ സമിതി കണ്ടെത്തിയ സ്ഥലമാണ് പറമ്പിക്കുളം. പ്രശ്നം അനിശ്ചിതമായി നീട്ടികൊണ്ടുപോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അരിക്കൊമ്പൻ ആനയെ മയക്കുവെടിവെച്ച് പിടികൂടൂണമെന്ന മറ്റൊരു ഹർജി ഇന്ന് സുപ്രീം കോടതിയിയുടെ പരിഗണനയിലേക്ക് വരും. അരിക്കൊമ്പനെ മാറ്റുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ നിയമിച്ച വിദഗ്ധ സമിതിയിൽ വിദഗ്ദരില്ലെന്ന വാദമാണ് ഹർജിക്കാർ ഉന്നയിക്കുന്നത്. അഭിഭാഷകൻ വി കെ ബിജുവാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ ഹർജി പരാമർശിക്കുന്നത്.

Tags:    

Similar News