ക്യാമറ വിവാദത്തിൽ നിരന്തരമുള്ള ചോദ്യങ്ങൾക്ക് മറുപടി പറയാൻ മനസ്സില്ല; എകെ ബാലൻ

Update: 2023-05-05 04:49 GMT

റോഡിലെ ക്യാമറ വിവാദത്തിൽ നിരന്തരമുള്ള ചോദ്യങ്ങൾക്ക് മറുപടി പറയാൻ മനസ്സില്ലെന്ന് എകെ ബാലൻ. മുഖ്യമന്ത്രിക്കെതിരെ എന്തും പറയാമെന്ന നിലപാടാണ് പ്രതിപക്ഷത്തിനുള്ളത്. പരാതി വന്നു, അന്വേഷണം നടക്കുന്നുണ്ട്. പരാതി വരുന്നതും കാലഘട്ടത്തിന് അനുസരിച്ച് പദ്ധതികളിൽ മാറ്റം വരുന്നതും സ്വാഭാവികമാണ്. വീണ്ടും വീണ്ടും മുഖ്യമന്ത്രി മറുപടി പറയണമെങ്കിൽ അതിന് മനസ്സില്ലെന്നാണ് അർത്ഥമെന്നും എകെ ബാലൻ പറഞ്ഞു. 

ആരോപണങ്ങളിൽ എന്തെങ്കിലും തെളിയിക്കാനായോ. നേരത്തെ വന്ന വിവാദങ്ങളിലും മുഖ്യമന്ത്രി മറുപടി പറഞ്ഞിട്ടില്ല. വിജിലൻസ് അന്വേഷിക്കുകയാണല്ലോ ഇപ്പോൾ. അതിനിടയിൽ വീണ്ടും വീണ്ടും ചോദിച്ചാൽ മനസ്സില്ലെന്നാണ് അർത്ഥമെന്ന് അദ്ദേഹം പറഞ്ഞു.

Tags:    

Similar News