സാമൂഹികമാധ്യമങ്ങളിലെ പരസ്യത്തിന് നിയന്ത്രണം വരുന്നു. സാമൂഹികമാധ്യമങ്ങളിലെ സ്‌പോൺസേഡ് പരസ്യങ്ങൾക്ക് നിയന്ത്രണവുമായി ഉപഭോക്തൃകാര്യ മന്ത്രാലയം. ഇതിനായുള്ള മാർഗനിർദേശങ്ങൾ വകുപ്പ് പുറത്തിറക്കി. പ്രതിഫലംവാങ്ങി ചെയ്യുന്ന പരസ്യങ്ങളെങ്കിൽ അത് വീഡിയോയിൽ നിർബന്ധമായും വ്യക്തമാക്കണം.
പ്രശസ്തരായ വ്യക്തികൾ, സാമൂഹികമാധ്യമങ്ങളിലൂടെ സ്വാധീനംചെലുത്തുന്നവർ എന്നിവരെയാണ് നിർദേശങ്ങൾ പ്രധാനമായും ബാധിക്കുക. സാമൂഹികമാധ്യമങ്ങളിലൂടെ ശുപാർശചെയ്യുന്ന ഉത്പന്നങ്ങൾ പ്രേക്ഷകരിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നില്ലെന്നും ഉപഭോക്തൃസംരക്ഷണ നിയമത്തിന്റെ പരിധിയിൽ വരുന്നതാണെന്ന് ഉറപ്പാക്കുകയുമാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം.