ഓടുന്ന ട്രെയിനിൽ നിന്നും സഹയാത്രികൻ തള്ളിയിട്ട യുപി സ്വദേശി മരിച്ചു

Update: 2023-02-04 05:04 GMT

കോഴിക്കോട് ഓടുന്ന ട്രെയിനിൽ നിന്നും സഹയാത്രികൻ തള്ളിയിട്ട ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. യുപി സ്വദേശി വിവേകാണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെ കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്‌സ്പ്രസിലായിരുന്നു സംഭവം. അസം സ്വദേശിയായ മുഫാദൂർ ഇസ്ലാം എന്നയാളാണ് വിവേകിനെ പുറത്തേക്ക് തള്ളിയിട്ടത്. ഗുരുതരമായി പരിക്കേറ്റ വിവേക് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ദൃക്‌സാക്ഷികളായ യാത്രക്കാരാണ് മുഫാദൂറിനെ പിടികൂടി ആർപിഎഫിന് കൈ മാറിയത്.

Similar News