റെയിൽവേ സ്റ്റേഷന് സമീപം ട്രാക്കിൽ ബാഗ്;  ലഘുലേഖകളും  പെട്രോളിന് സമാനമായ ദ്രാവകവും 

Update: 2023-04-03 03:32 GMT

ആലപ്പുഴ കണ്ണൂർ എക്‌സിക്യൂട്ടീവ് ട്രെയിനിൽ തീയിട്ട അക്രമിക്കായി തെരച്ചിൽ ഊർജിതം. ചുവന്ന ഷർട്ടും, തൊപ്പിയും വച്ചയാളാണ് അക്രമണം നടത്തിയതെന്നാണ് ദൃക്‌സാക്ഷികളിൽ നിന്നും ലഭിക്കുന്ന വിവരം. ഓടുന്ന ട്രെയിനിൽ യാത്രക്കാർക്കു നേരെ പെട്രോൾ ഒഴിച്ച് അക്രമി തീ കൊളുത്തുകയായിരുന്നു. തീ പടർന്നതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു. ട്രെയിൻ നിർത്തിയ സമയത്ത് പുറത്തേക്കിറങ്ങി രക്ഷപ്പെട്ടതായാണ് സൂചന. 

എലത്തൂർ റെയിൽവേ സ്റ്റേഷൻ സമീപം ട്രാക്കിൽ ബാഗ് കണ്ടെത്തി. ട്രെയിനിൽ അക്രമം നടത്തിയ ആളുടേതാണ് ബാഗെന്നാണ് സംശയം. ബാഗിൽ അര കുപ്പിയോളം പെട്രോളിന് സമാനമായ വസ്തുവും ലഘുലേഖകളും മൊബൈൽ ഫോണുകളും കണ്ടെത്തിയതായാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. 

അപ്രതീക്ഷിത ആക്രമണമാണ് നടന്നതെന്നും പ്രകോപനമൊന്നുമില്ലാതെ അക്രമിയെത്തി യാത്രക്കാർക്ക് മേൽ പെട്രോളൊഴിച്ച് തീയിടുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ വിശദീകരിക്കുന്നത്.  

Tags:    

Similar News