സ്‌കൂളിൽ നിന്ന് ടൂർ പോയ ബസും കെഎസ്ആർടിസിയും കൂട്ടിയിടിച്ചു; 9 മരണം

Update: 2022-10-06 00:36 GMT

വടക്കഞ്ചേരി ദേശീയപാതയിൽ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിലിടിച്ചു ചതുപ്പിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ 9 യാത്രക്കാർ മരിച്ചു. 12 പേർക്കു ഗുരുതരമായി പരുക്കേറ്റു. 12 മണിയോടയാണ് അപകടമുണ്ടായത്. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോകുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. കൊട്ടാരക്കര - കോയമ്പത്തൂർ സൂപ്പർഫാസ്റ്റ് ബസാണ് ടൂറിസ്റ്റ് ബസ്സിൽ ഇടിച്ചത്.

41 വിദ്യാർഥികളും അഞ്ച് അധ്യാപകരും അടങ്ങുന്നതായിരുന്നു സംഘം . ഊട്ടിയിലേക്ക് തിരിച്ചതായിരുന്നു വിനോദയാത്ര സംഘം. കെഎസ്ആർടിസി ബസിലിടിച്ച ടൂറിസ്റ്റ് ബസ് ചതുപ്പിലേക്ക് മറിയുകയായിരുന്നു. പ്ലസ് വൺ, പ്ലസ് ടു ക്ലാസിലെ വിദ്യാർത്ഥികളാണ് ബസിലുണ്ടായിരുന്നത്. വാളയാർ വടക്കഞ്ചേരി മേഖലയിലെ കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്.

ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് വിനോദയാത്രാ സംഘം പുറപ്പെട്ടത്. 41 വിദ്യാർത്ഥികളും അഞ്ച് അധ്യാപകരും രണ്ട് ബസ് ജീവനക്കാരുമടക്കം വിനോദയാത്രാ സംഘം സഞ്ചരിച്ച ബസിലുണ്ടായിരുന്നത് 48 പേരാണ്. ഒരു അധ്യാപകൻ മരിച്ചതായി നിലവിൽ വിവരമുണ്ട്. 26 ആൺകുട്ടികളും 16 പെൺകുട്ടികളുമാണ് ബസിൽ ഉണ്ടായിരുന്നത്. കെ എസ് ആർടിസി ബസിൽ ഉള്ളവർക്കുംഅപകടം പറ്റിയെന്നാണ് എറണാകുളത്ത് ലഭിച്ചിരിക്കുന്ന വിവരം

Tags:    

Similar News