മൂവാറ്റുപുഴയിൽ വയോധികയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി

Update: 2024-05-04 04:46 GMT

മൂവാറ്റുപുഴയിൽ കിടപ്പുരോഗിയായ വയോധികയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. മൂവാറ്റുപുഴ നിരപ്പ് സ്വദേശി കത്രിക്കുട്ടി(85) ആണ് കൊല്ലപ്പെട്ടത്.വെള്ളിയാഴ്ച രാത്രി 11-നായിരുന്നു സംഭവം.

കിടപ്പുരോഗിയായിരുന്ന കത്രിക്കുട്ടിയെ ഭർത്താവ് തന്നെയായിരുന്നു പരിചരിച്ചിരുന്നത്. പ്രായം കൂടുന്നതോടെ ഭാര്യയെ പരിചരിക്കാനുള്ള ബുദ്ധിമുട്ടാണ് കൊലപാതകത്തിൽ നയിച്ചതെന്നാണ് കരുതുന്നത്. സംഭവത്തിൽ ഭർത്താവ് ജോസഫിനെ(86) പോലീസ് കസ്റ്റഡിയിലെടുത്തു.

Tags:    

Similar News