60 പേർ ലൈംഗിക പീഡനത്തിന് ഇരയാക്കി ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി 18 വയസുകാരി , സംഭവം പത്തനംതിട്ടയിൽ
പത്തനംതിട്ടയില്‍ അറുപതിലേറെ പേര്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് 18 വയസുകാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. സി ഡബ്ല്യു സിക്ക് നല്‍കിയ പരാതിയിലാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. സി ഡബ്ല്യു സിക്ക് ലഭിച്ച മൊഴി നേരിട്ട് പത്തനംതിട്ട എസ്പിക്ക് കൈമാറി. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു.
പരാതിയില്‍ പത്തനംതിട്ട ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു. സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെൺകുട്ടിക്ക് ഇപ്പോൾ 18 വയസ്സുണ്ട്. രണ്ട് കൊല്ലമായുള്ള പീഡനവിവരങ്ങളാണ് സി ഡബ്ല്യു സി വഴി പൊലീസിന് ലഭിച്ചത്.കായിക താരമായ പെൺകുട്ടിയെ ചൂഷണം ചെയ്തവരിൽ പരിശീലകരും കായിക താരങ്ങളും സഹപാഠികളും ഉള്‍പ്പെടുന്നുണ്ട്.