വിരമിച്ചവർക്ക് ആനുകൂല്യം നൽകാൻ 50 കോടി; 2 വർഷത്തെ സാവകാശം തരണമെന്ന് കെഎസ്ആർടിസി

Update: 2023-02-13 07:49 GMT

വിരമിച്ചവർക്ക് ആനുകൂല്യം നൽകാൻ അൻപത് കോടിരൂപ വേണമെന്ന് കെഎസ്ആർടിസി. 978 പേർക്ക് വിരമിക്കൽ ആനുകൂല്യം നൽകാനുണ്ട്. 2022 ജനുവരിയ്ക്ക് ശേഷം വിരമിച്ചവരാണിത്. 23 പേർക്ക് ഇതുവരെ ആനുകൂല്യം നൽകി. ഇനി ആനുകൂല്യം നൽകാൻ രണ്ട് വർഷത്തെ സാവകാശം വേണം. സർക്കാറിനോട് ധനസഹായത്തിനായി ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാറിൽ നിന്ന് യാതൊരു മറുപടിയും ലഭിച്ചിട്ടില്ല. എന്നാൽ വിരമിച്ചവരിൽ 924 പേർക്ക് പെൻഷൻ ആനുകൂല്യം വിതരണം ചെയ്യുന്നുണ്ട്. 38 പേർക്കാണ് ആനുകൂല്യം നൽകാത്തത്. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് കെഎസ്ആർടിസിയുടെ വിശദീകരണം.

എല്ലാ മാസവും 5 നകം ശമ്പളം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ ടി സി ജീവനക്കാർ നൽകിയ ഹർജിയിൽ ഹൈക്കോടതി കഴിഞ്ഞ ദിവസം കടുത്ത പരാമർശം നടത്തിയിരുന്നു. വരുന്ന ബുധനാഴ്ചക്കകം ശമ്പളം നൽകിയില്ലെങ്കിൽ കെഎസ്ആർടിസി അടച്ചുപൂട്ടുന്നതാണ് നല്ലതെന്ന് ജസ്റ്റിസ് സതീഷ് നൈനാൻ പരാമർശിച്ചിരുന്നു. ശമ്പളം കോടതി പറഞ്ഞ ദിവസത്തിനുള്ളിൽ വിതരണം ചെയ്യാമെന്ന് കെഎസ്ആർടിസി ഉറപ്പ് നൽകിയിട്ടുണ്ട്. ഏപ്രിൽ മുതൽ ജീവനക്കാർക്ക് വരുമാനത്തിനനുസരിച്ചേ ശമ്പളം നൽകാനാകൂവെന്ന് അധിക സത്യവാങ്മൂലത്തിലൂടെ കെഎസ്ആർടിസി ഹൈക്കോടതിയെ അറിയിച്ചു.

Tags:    

Similar News