ശബരിമലയിൽ മണ്ഡലകാലത്ത് ലഭിച്ചത് 351 കോടി; നാണയങ്ങൾ എണ്ണാൻ ഇനിയും ബാക്കി

Update: 2023-01-25 12:06 GMT

ശബരിമലയിൽ ഈ വർഷത്തെ മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്ത് 351 കോടിയുടെ വരുമാനം ലഭിച്ചുവെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. എസ്. അനന്തഗോപൻ. നാണയങ്ങൾ എണ്ണിതീരാനുണ്ട്. ഏകദേശം 20 കോടിയോളം രൂപയുടെ നാണയം കാണിക്കയായി കിട്ടിയെന്നാണ് വിലയിരുത്തൽ.

അതേസമയം തുടർച്ചയായി നാണയങ്ങൾ എണ്ണാൻ നിയോഗിച്ച ജീവനക്കാർക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുന്നുവെന്ന പരതിയുടെ അടിസ്ഥാനത്തിൽ ജീവനക്കാർക്ക് വിശ്രമം നൽകാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. എഴുപത് ദിവസമായി ജീവനക്കാർ തുടർച്ചയായി ജോലി ചെയ്യുകയാണ്. ബാക്കിയുളള നാണയങ്ങൾ ഫെബ്രുവരി 5 മുതൽ എണ്ണുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു.

ശബരിമലയിൽ മണ്ഡലകാലത്ത് ലഭിച്ചത് 351 കോടി; നാണയങ്ങൾ എണ്ണാൻ ഇനിയും ബാക്കിഅതേസമയം അരവണപായസത്തിൽ ഉപയോഗിക്കുന്ന ഏലക്കയുടെ ഗുണനിലവാരം സംബന്ധിച്ച് ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ ഭാവിയിൽ ഏലക്ക ഉപയോഗിക്കുന്നത് ഒഴിവാക്കുന്നത് പരിഗണിക്കും. പമ്പയിലെ ലാബിൽ ടെസ്റ്റ് ചെയ്താണ് എല്ലാം ഉപയോഗിക്കുന്നത്. ബോർഡിനു ഭക്ഷ്യ സുരക്ഷ ലൈസൻസ് ഇല്ലെന്നും ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി. ലൈസൻസ് എടുക്കണമെന്ന നിർദേശം വന്നാൽ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Similar News