മൂന്നാറില്‍ 12വയസ്സുകാരിയെ കാട്ടിലേക്ക് കൂട്ടികൊണ്ടുപോയി പീഡനത്തിനിരയാക്കി; പൊലീസ് അന്വേഷണം ആരംഭിച്ചു
മൂന്നാറിൽ 12വയസ്സുകാരിയെ വീട്ടിൽനിന്ന് കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതിക്കായി തെരച്ചിൽ ആരംഭിച്ചു. ജാർഖണ്ഡ് സ്വദേശിയായ 12 വയസ്സുകാരിയാണ് പീഡനത്തിനിരയായത്. മൂന്നാർ ചിട്ടിവാര എസ്റ്റേറ്റിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരപീഡനത്തിനിരയാക്കിയ സംഭവം.
കാട്ടിലേക്ക് കൂട്ടി കൊണ്ടുപോയാണ് പീഡിപ്പിച്ചുവെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി. മൂന്നു ദിവസം മുൻപ് വീട്ടിൽ ആരുമില്ലാത്ത നേരത്ത് കുട്ടിയെ പ്രതി കാട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. പിന്നീട് പെൺകുട്ടിക്ക് ശരീരവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് സംഭവം അറിയുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.