സംസ്ഥാനത്ത് വോട്ടിങ് മെഷീൻ തട്ടിപ്പെന്ന് വ്യാജപ്രചരണം; റജിസ്റ്റർ ചെയ്തത് 12 കേസുകൾ

Update: 2024-04-09 05:56 GMT

സംസ്ഥാനത്ത് ഇലക്ട്രോണിക് വോട്ടിങ് മെഷീൻ തട്ടിപ്പാണെന്ന രീതിയിൽ വ്യാജപ്രചരണം നടത്തിയതിന് 12 കേസുകൾ റജിസ്റ്റർ ചെയ്തു. മലപ്പുറം, എറണാകുളം സിറ്റി, തൃശൂർ സിറ്റി എന്നിവിടങ്ങളിൽ രണ്ടു വീതവും തിരുവനന്തപുരം റൂറൽ, കൊല്ലം സിറ്റി, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, ഇടുക്കി ജില്ലകളിൽ ഒന്നു വീതവും കേസുകളാണ് റജിസ്റ്റർ ചെയ്തത്.

പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും സമൂഹത്തിൽ വേർതിരിവും സ്പർധയും സംഘർഷവും വിദ്വേഷവും ഉണ്ടാക്കാനുമുള്ള ഉദ്ദേശ്യത്തോടെ വ്യാജവാർത്ത പ്രചരിപ്പിച്ചതിനാണ് കേസ്. ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വിവിധ സമൂഹമാധ്യമങ്ങൾ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും രൂപീകരിച്ച സമൂഹമാധ്യമങ്ങൾ നിരീക്ഷണസംഘങ്ങൾ സോഷ്യൽ മീഡിയയിൽ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള സാമൂഹ്യമാധ്യമ ഇടപെടലുകളെക്കുറിച്ച് പൊലീസ് സാമൂഹ്യമാധ്യമ നിരീക്ഷണ സംഘങ്ങൾക്ക് താഴെപ്പറയുന്ന വാട്സാപ് നമ്പറിലൂടെ വിവരം നൽകാം.

സൈബർ ഹെഡ്ക്വാർട്ടേഴ്‌സ് - 9497942700

തിരുവനന്തപുരം സിറ്റി - 9497942701

തിരുവനന്തപുരം റൂറൽ - 9497942715

കൊല്ലം സിറ്റി - 9497942702

കൊല്ലം റൂറൽ - 9497942716

പത്തനംതിട്ട - 9497942703

ആലപ്പുഴ - 9497942704

കോട്ടയം - 9497942705

ഇടുക്കി - 9497942706

എറണാകുളം സിറ്റി - 9497942707

എറണാകുളം റൂറൽ - 9497942717

തൃശൂർ സിറ്റി - 9497942708

തൃശൂർ റൂറൽ - 9497942718

പാലക്കാട് - 9497942709

മലപ്പുറം - 9497942710

കോഴിക്കോട് സിറ്റി - 9497942711

കോഴിക്കോട് റൂറൽ - 9497942719

വയനാട് - 9497942712

കണ്ണൂർ സിറ്റി - 9497942713

കണ്ണൂർ റൂറൽ - 9497942720

കാസർകോട് - 9497942714

തിരുവനന്തപുരം റെയ്‌ഞ്ച് - 9497942721

എറണാകുളം റെയ്‌ഞ്ച് - 9497942722

തൃശൂർ റെയ്‌ഞ്ച് - 9497942723

കണ്ണൂർ റെയ്‌ഞ്ച് - 9497942724

Tags:    

Similar News