പത്തനംതിട്ട സ്കൂളിൽ ഭക്ഷ്യ വിഷബാധ, 13 കുട്ടികളും അധ്യാപികയും ചികിത്സ തേടി

Update: 2023-01-08 11:35 GMT

സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യ വിഷബാധ. പത്തനംതിട്ട ചന്ദനപ്പിള്ളി റോസ് ഡെയിൽ സ്കൂളിൽ ആണ് ഭക്ഷ്യ വിഷബാധ. 13 കുട്ടികളും ഒരു അധ്യാപികയും ചികിത്സ തേടി. ആരുടെയും നില ഗുരുതരമല്ല. ചിക്കൻ ബിരിയാണി കഴിച്ച കുട്ടികൾക്കാണ് അസ്വസ്ഥത ഉണ്ടായത്. സ്കൂൾ വാർഷികാഘോഷത്തിന് ഇടയാണ് ബിരിയാണി വിതരണം ചെയ്തത്.

കഴിഞ്ഞ ദിവസമാണ് കുഴിമന്തി കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് 19 കാരി അഞ്ജുശ്രീ പാർവ്വതി മരിച്ചത്. ഇതിന് പിന്നാലെ സംസ്ഥാനത്താകെ ഹോട്ടലുകളിൽ കർശന പരിശോധന നടന്നുവരികയാണ്. 

Similar News