ജോണി നെല്ലൂർ കേരള കോൺഗ്രസ്‌ വിട്ടു

Update: 2023-04-19 09:38 GMT

ജോണി നെല്ലൂർ കേരള കോൺഗ്രസ്‌ പാർട്ടി വിട്ടു. യുഡിഎഫ് ഉന്നതാധികാര സമിതി അംഗത്വംവും ജോണി നെല്ലൂർ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉണ്ടായിരുന്ന കാലത്തെ സമീപനമല്ല ഇപ്പോഴുള്ളതെന്നും അദ്ദേഹം ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്.

അതേസമയം എല്ലാ സമുദായത്തിൽപ്പെട്ട ആളുകളുമായി മതേതര പാർട്ടി രൂപീകരിക്കുമെന്ന് കോൺഗ്രസ് വിട്ട ജോണി നെല്ലൂർ അറിയിച്ചു. പുതിയ പാർട്ടിക്ക് ബിജെപി അടക്കം ആരുമായും അയിത്തമില്ലെന്നും കൂടുതൽ കാര്യങ്ങൾ വരും ദിവസങ്ങളിൽ വെളിപ്പെടുത്തുമെന്നും ജോണി നെല്ലൂർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ബിജെപിയുടെ പിന്തുണയോടെ പുതിയ ക്രൈസ്തവ പാർട്ടി രൂപീകരിക്കുമെന്ന അഭ്യൂഹം നിലനിൽക്കെയാണ് ജോണി നെല്ലൂരിന്റെ രാജി പ്രഖ്യാപനം വന്നത്.

Tags:    

Similar News