തിരുവനന്തപുരം നഗരത്തിലെ തീപിടിത്തത്തില്‍ റിപ്പോര്‍ട്ട് തേടി മന്ത്രി ആന്‍റണി രാജു

Update: 2023-02-10 13:46 GMT

തിരുവനന്തപുരം നഗരത്തിലെ തീപിടിത്തത്തില്‍ വിശദമായ റിപ്പോര്‍ട്ട് ജില്ലാ കളക്ടറോട് തേടി മന്ത്രി ആന്‍റണി രാജു. വെല്‍ഡിംഗ് നടക്കുന്നതിനിടെ തീപടര്‍ന്നിരിക്കാനാണ് സാധ്യതയെന്നാണ് ആന്‍റണി രാജു പറയുന്നത്. തീപിടിത്തത്തില്‍ വഴുതക്കാട്ടെ അക്വേറിയം ഗോഡൗണ്‍ കത്തിനശിച്ചു. രണ്ട് നിലയുള്ള കെട്ടിടത്തിനാണ് തീ പിടിച്ചത്. കെട്ടിടത്തില്‍ നിന്ന് മൂന്ന് വീടുകളിലേക്കും തീ പടര്‍ന്നിരുന്നു. കൂട്ടിയിട്ട പഴയ ഒപ്റ്റിക്കൽ കേബിളുകളിലാണ് തീപിടിച്ചത്.

വഴുതക്കാട് എം.പി അപ്പൻ റോഡിലെ അക്വാറിയം വിൽക്കുന്ന കടയിൽ വൻ തീപിടിത്തം. കെട്ടിടത്തിൽ കുടുങ്ങിയ മൂന്നു പേരെ രക്ഷപ്പെടുത്തി. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീ അണച്ചു. സമീപത്തെ ഒരു വീടിന്‍റെ മുൻഭാഗം കത്തി നശിച്ചു. ജനവാസ മേഖലയിലാണ് ഗോഡൗൺ പ്രവർത്തിക്കുന്നത്. തീപിടിത്തമുണ്ടായ കെട്ടിടത്തിന്‍റെ സമീപത്ത് വീടുകളും വ്യാപാര സ്ഥാപനങ്ങളുമുണ്ട്. തീ പിടിത്തമുണ്ടായപ്പോൾ ഇവിടങ്ങളിൽനിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നു.

Tags:    

Similar News