ഇന്ത്യയുമായി സ്വകാര്യ നയതന്ത്ര ചർച്ച ആവശ്യമെന്ന് കനേഡിയൻ വിദേശകാര്യ മന്ത്രി

Update: 2023-10-04 06:53 GMT

ഇന്ത്യയുമായുള്ള നയതന്ത്ര പ്രശ്നങ്ങൾ പരിഹരിക്കാൻ സ്വകാര്യ ചർച്ച ആവശ്യമാണെന്ന് കനേഡിയൻ വിദേശകാര്യമന്ത്രി െമലാനി ജോളി. ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യ–കാനഡ നയതന്ത്ര ബന്ധം വഷളായിരിക്കുന്ന പശ്ചാത്തലത്തിലാണ് മെലാനിയുടെ പ്രസ്താവന.

ഇന്ത്യൻ സർക്കാരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് മെലാനി പറഞ്ഞു. കനേഡിയൻ നയതന്ത്ര പ്രതിനിധികളുടെ സുരക്ഷ വളരെ ഗൗരവമായാണ് കാണുന്നത്. സ്വകാര്യമായി ചർച്ചകൾ മുന്നോട്ടുകൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. സ്വകാര്യ നയതന്ത്ര ചർച്ചകളാണ് നല്ലതെന്ന് കരുതുന്നുവെന്നും ജോളി പറഞ്ഞു.  41 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കാൻ ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടെന്ന റിപ്പോർട്ടിന് പിന്നാലെയാണ് ജോളിയുടെ പ്രസ്താവന. ഒക്‌ടോബർ 10നകം നയതന്ത്രജ്ഞരെ തിരിച്ചയയ്ക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യയുടെ ഭീകരപ്പട്ടികയിലുള്ള ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്‌ജാർ കാനഡയിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യൻ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്ന് കാനഡ ആവശ്യപ്പെട്ടിരുന്നു. അതേസമയം ഒരു തെളിവുമില്ലാത്ത അന്വേഷണം അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഇന്ത്യ. ഹർദീപ് സിങ് നിജ്‌ജാറിന്റെ കൊലപാതകത്തിൽ എന്തെങ്കിലും തരത്തിലുള്ള തെളിവ് കാനഡ കൈമാറിയിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കി.

Tags:    

Similar News