ഹസീനയെ പുറത്താക്കിയതിൽ യുഎസിന് പങ്കില്ല; ബംഗ്ലദേശിലെ ജനങ്ങളുടെ തീരുമാനമാണ് നടപ്പായതെന്ന് വൈറ്റ് ഹൗസ്

Update: 2024-08-13 05:06 GMT

ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിൽ യുഎസിന് പങ്കില്ലെന്ന് അറിയിച്ച് വൈറ്റ് ഹൗസ്. യുഎസിന് എതിരായ വാർത്തകൾ വസ്തുതാ വിരുദ്ധമാണ്. ബംഗ്ലദേശിലെ ജനങ്ങളുടെ തീരുമാനമാണ് നടപ്പായതെന്നും വൈറ്റ് ഹൗസ് വിശദീകരിച്ചു.

'ബംഗ്ലദേശ് കലാപത്തിൽ ഞങ്ങൾക്ക് യാതൊരു പങ്കുമില്ല. ഈ സംഭവങ്ങളിൽ യുഎസ് സർക്കാർ ഉൾപ്പെട്ടിട്ടുണ്ടെന്ന റിപ്പോർട്ടുകൾ തെറ്റാണ്.' വൈറ്റ് ഹൗസ് വക്താവ് കരീൻ ജീൻ-പിയറി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബംഗ്ലദേശ് സർക്കാരിന്റെ ഭാവി നിർണയിക്കേണ്ടത് അവിടുത്തെ ജനതയാണെന്നും അദേഹം പറഞ്ഞു.

തന്നെ പുറത്താക്കുന്നതിൽ യുഎസിന് പങ്കുണ്ടെന്ന് ഷെയ്ഖ് ഹസീന ആരോപിച്ചതായി ചില ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തന്റെ അടുത്ത കൂട്ടുകാർ വഴിയാണ് ഹസീന ഇക്കാര്യം അറിയിച്ചതെന്നായിരുന്നു പത്രങ്ങളുടെ വിശദീകരണം. എന്നാൽ ഹസീന അത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്ന വിശദീകരണവുമായി കുടുംബം രംഗത്തെത്തിയിരുന്നു.

Tags:    

Similar News