ലാപ്ടോപ് പൊട്ടിത്തെറിച്ച് അപകടം: 2 കുട്ടികൾക്ക് ദാരുണാന്ത്യം

Update: 2024-06-20 06:18 GMT

പാക്കിസ്ഥാനിലെ ഫൈസലാബാദിലുള്ള ഷരീഫ്പൂരിൽ ലാപ്ടോപ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ടു കുട്ടികൾ മരിച്ചു. ഏഴു പേർക്ക് പരുക്കേറ്റു. ബുധനാഴ്ചയാണ് സംഭവം.

രണ്ടു സ്ത്രീകളും മൂന്നു മുതൽ ഒൻപത് വയസ്സുവരെ പ്രായമുള്ള 5 കുട്ടികളും ഉൾപ്പെടെ ഗുരുതരമായി പൊള്ളലേറ്റ 9 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുതായും ഇവരിൽ ആറുവയസ്സുള്ള പെൺകുട്ടിയും ഒൻപതുവയസ്സുള്ള ആൺകുട്ടിയുമാണ മരിച്ചതെന്നും അലൈഡ് ഹോസ്പിറ്റലിലെ ഡോക്ടർ ഹമ്മദ് അഹമ്മദ് പറഞ്ഞു. 

ചാർജ് ചെയ്യുന്നതിനായി ഇട്ടിരുന്ന ലാപ്ടോപ്പ് പൊട്ടിത്തെറിച്ച് തീപടർന്നാണ് അപകടമുണ്ടായത്. പാക്ക് പ്രവശ്യയായ പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസ് സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. പരുക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്നും മറിയം നവാസ് നിർദേശിച്ചിട്ടുണ്ട്.

Tags:    

Similar News