തുർക്കിയിലെ കൽക്കരി ഖനിയിൽ സ്ഫോടനം, 25 മരണം; തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

Update: 2022-10-15 06:50 GMT

വടക്കൻ തുർക്കിയിലെ കർക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തിൽ 25 പേർ മരിച്ചു. 12-ലധികം പേർ ഖനിയിൽ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ സ്‌ഫോടനത്തിൽ 11 പേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞതായി തുർക്കി ആരോഗ്യമന്ത്രി ട്വീറ്റ് ചെയ്തു. മരണസംഖ്യ സ്ഥിരീകരിച്ചുകൊണ്ടുള്ള ട്വീറ്റിൽ രക്ഷപ്പെടുത്തിയ 11 പേർ ചികിത്സയിലാണെന്നും അദ്ദേഹം അറിയിച്ചു. 'ഞങ്ങൾ വളരെ ദുഃഖകരമായ അവസ്ഥയിലാണ്' ആഭ്യന്തരമന്ത്രി അറിയിച്ചു.

110 തൊഴിലാളികളാണ് അപകട സമയത്ത് ഖനിയിൽ ജോലി ചെയ്തിരുന്നത്. രണ്ട് സ്ഥലത്തായി 985 - 1150 അടി താഴെ ഖനിത്തൊഴിലാളികൾ കുടുങ്ങിയെന്നാണ് ആദ്യ റിപ്പോർട്ടുകൾ. തുർക്കി പ്രസിഡന്റ് ഉർദുഗാൻ ഔദ്യോഗിക പരിപാടികളെല്ലാം മാറ്റിവെച്ച് അപകടസ്ഥലം സന്ദർശിക്കും. മരണസംഖ്യ ഇനി ഉയരില്ലെന്നാണ് പ്രതീക്ഷ. ഖനിയിൽ കുടുങ്ങിയവരെ ജീവനോടെ രക്ഷപ്പെടുത്തും. അതിനായുള്ള ശ്രമം തുടരുകയാണ്'-അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. സൂര്യാസ്തമയത്തിന് തൊട്ടുമുൻപാണ് സ്‌ഫോടനം നടന്നത്. അതിനാൽ ഇരുട്ടിനെത്തുടർന്ന് രക്ഷാപ്രവർത്തനത്തിലും ബുദ്ധിമുട്ട് നേരിട്ടു.

Tags:    

Similar News