നടുറോഡിൽ തോക്ക് ചൂണ്ടി യുവതിയുടെ പരാക്രമം; വാഹനം കൊണ്ട് ഇടിച്ച് തെറിപ്പിച്ച് യു എസ് പൊലീസ്

Update: 2023-08-17 06:07 GMT

യുഎസിലെ നാസോയിൽ നടുറോഡിൽ നിന്ന് കാറുകൾക്ക് നേരെ തോക്കുചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവതിയെ കാറ് ഉപയോഗിച്ച് ഇടിച്ച് തെറിപ്പിച്ച് യുഎസ് പൊലീസ്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. എൻബിസി ന്യൂയോർക്കിന്റെ റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സംഭവത്തിൽ പേര് വെളിപ്പെടുത്താത്ത 33 വയസുള്ള യുവതിയെ പൊലീസ് പിടികൂടി.

നോർത്ത് ബെൽമോറിൽ ബെൽമോർ അവന്യുവിനും ജറുസലേം അവന്യൂവിനും മധ്യേയായിരുന്നു സംഭവം. ട്രാഫിക്കിൽ കിടന്ന കാറുകളിലെ കുടുംബാംഗങ്ങൾക്ക് നേരെയും കുട്ടികൾക്ക് നേരെയും നിറത്തോക്ക് ചൂണ്ടിയാണ് .യുവതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഒരു തവണ വെടിയുതിർത്ത ഇവർ ജനങ്ങളുടെ ഭയപ്പാട് വർധിപ്പിച്ചു. ഇതേ തുടർന്ന് പൊലീസ് എത്തിയപ്പോഴേക്കും സ്വയം തോക്കുചൂണ്ടി പ്രതിരോധിക്കുകയായിരുന്നു. തോക്ക് ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടെങ്കിലും യുവതി വിസമ്മതിച്ചു. തുടര്‍ന്നാണ് പൊലീസ് കാർ ഉപയോഗിച്ച് യുവതിയെ ഇടിച്ച് വീഴ്ത്തി കീഴ്‌പ്പെടുത്തിയത്. അപകടത്തിൽ ചെറിയ പരുക്കുകൾ പറ്റിയ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

'' നിറത്തോക്കാണ് യുവതി ചൂണ്ടിയത്. കൂട്ടികൾക്കും കുടുംബങ്ങൾക്ക് നേരെയും തോക്കുചൂണ്ടി കടുത്ത ഭയപ്പാടാണ് സൃഷ്ടിച്ചത്. കാറോടിച്ച ഞങ്ങളുടെ 'ഹീറോ' മികച്ച രീതിയിലാണ് സാഹചര്യത്തെ നേരിട്ടത്. യുവതി ഉയർത്തിയ കടുത്ത ഭീഷണി മികച്ചരീതിയിൽ അദ്ദേഹത്തിന് പ്രതിരോധിക്കാനായി. ഇവരുടെ പെരുമാറ്റത്തിന് പിന്നിലെ കാരണം അന്വേഷിക്കുകയാണ്''–നസോ പൊലീസ് കമ്മിഷണർ പാട്രിക് റൂഡർ പറഞ്ഞു.

Tags:    

Similar News