വൈദ്യശാസ്ത്ര നൊബേൽ സ്വീഡിഷ് ശാസ്ത്രജ്ഞൻ സ്വാന്റെ പേബോവിന്. മനുഷ്യന്റെ ജനിതക പരിണാമത്തെക്കുറിച്ചുള്ള പഠനങ്ങൾ മുൻനിർത്തിയാണ് പുരസ്‌കാരം. സ്റ്റോക്ക്ഹോമിലെ കരോലിൻക ഇൻസ്റ്റിറ്റ്യൂട്ടിൽ നൊബേൽ കമ്മിറ്റി സെക്രട്ടറി തോമസ് പെർൽമാൻ ആണ് പ്രഖ്യാപനം നടത്തിയത്. 10 മില്യൻ സ്വീഡിഷ് ക്രൗൺസ്(ഏകേദശം 7.37 കോടി രൂപ) ആണ് പുരസ്‌കാരത്തുക.
ആദിമമനുഷ്യന്റെ ജനിതകഘടനയും മനുഷ്യപരിണാമവുവുമായി ബന്ധപ്പെട്ടുള്ള കണ്ടെത്തലുകൾ മുൻനിർത്തിയാണ് സ്വാന്റെയെ പുരസ്‌കാരത്തിനു പരിഗണിച്ചതെന്നാണ് അവാർഡ് കമ്മിറ്റി അറിയിച്ചത്.