അന്താരാഷ്ട്ര ബ​ഹിരാകാശ നിലയത്തിൽ കുടുങ്ങി സുനിത വില്യംസും ബാരി വിൽമോറും; രക്ഷകനായി വരുന്നത് ഇലോൺ മസ്കോ?

Update: 2024-06-27 13:11 GMT

ബഹിരാകാശ സ‍ഞ്ചാരികളായ സുനിത വില്യംസും ബാരി വിൽമോറും അന്താരാഷ്ട്ര ബ​ഹിരാകാശ നിലയത്തിൽ കുടുങ്ങി. ഇനി രക്ഷകൻ ഇലോൺ മസ്കോ? അന്താരാഷ്ട്ര ബ​ഹിരാകാശ നിലയത്തിലേക്ക് സുനിത വില്യസിനെയും ബാരി വിൽമോറിനെയും വഹിച്ചുകൊണ്ടുപോയ സ്റ്റാർലൈനർ പേടകം തകരാറിലായതിനാൽ ഭൂമിയിലേക്കുള്ള ഇരുവരുടെയും മടക്കയാത്ര അനിശ്ചിതത്വത്തിലാണ്.

Full View

ജൂൺ 5ന് ഭൂമിയിൽ നിന്ന് പുറപ്പെട്ട സ്റ്റാർലൈനർ പേടകം ജൂൺ 7 നാണ് ഇന്റ്റർനാഷണൽ സ്പെയ്സ് സ്റ്റേഷനിൽ ഡോക്ക് ചെയ്തത്. ഒരാഴ്ച്ച നീണ്ടു നിന്ന ​ദൗത്യത്തിന് ശേഷം ജൂൺ 13നാണ് തിരിച്ചു വരാനിരുന്നത്. എന്നാൽ ​ഹീലിയം ചോർച്ചയും ത്രസ്റ്ററുകൾ തകരാറിലായതും മൂലം ഇവരുടെ യാത്ര പല തവണ മാറ്റി വച്ച് ജൂൺ 26 നാക്കിയിരുന്നു. പക്ഷെ അതും മുടങ്ങി.

ഇതിനിടെയാണ് ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പെയ്സ് എക്സിന്റെ ഡ്രാ​ഗൺ പേടകം ഉപയോ​ഗിച്ച് ഇരുവരെയും തിരിച്ചെത്തിക്കാനുള്ള സാധ്യതയും ആലോചിക്കുന്നു എന്ന റിപ്പോർട്ട് പുറത്തു വരുന്നത്. എന്നാൽ അതിന്റെ ആവശ്യം ഇല്ലെന്നാണ് ബോയിങ്ങിന്റെ നിലപാടെന്ന വാർത്തയും വരുന്നുണ്ട്.

2020 മുതൽ, ബഹിരാകാശയാത്രികരെയും ചരക്കുകളും ഐഎസ്എസിലേക്ക് കൊണ്ടുപോകുന്നതിന് അംഗീകരിച്ച ഏക വാണിജ്യ കമ്പനിയാണ് SpaceX. ബഹിരാകാശ ദൗത്യങ്ങളിലേക്ക് കടക്കുന്ന അടുത്ത സ്വകാര്യസ്ഥാപനമാകാൻ തയാറെടുക്കുന്ന ബോയിങ് കമ്പനി ഇനി സ്പേസ് എക്സിനോട് സഹായം തേടുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

Tags:    

Similar News