ഫിലിപ്പിൻസില്‍ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തി
ഫിലിപ്പിൻസില്‍ ശക്തമായ ഭൂചലനം. ശനിയാഴ്ച പുലർച്ചെ തെക്കൻ ഫിലിപ്പിൻസ് തീരത്ത് റിക്ടർ സ്കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.
ഭൂചലനത്തെ തുടർന്നു സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ലെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സർവേ അറിയിച്ചു. ബാഴ്സലോണ ഗ്രാമത്തില്‍ നിന്ന് 20 കിലോമീറ്റർ അകലെ 17 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്ബം ഉണ്ടായതെന്ന് യുഎസ്ജിഎസ് അറിയിച്ചു.
ഭൂചലനത്തില്‍ നാശനഷ്ടങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടില്ല. മരണങ്ങളും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. തുടർ ഭൂചലനങ്ങള്‍ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ഫിലിപ്പിൻസില്‍ ഭൂചലനം പതിവാണെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്.