സ്പെയിനിലെ മിന്നൽ പ്രളയം; 158 പേർ മരണപ്പെട്ടതായി റിപ്പോർട്ട്, റയൽ മാഡ്രിഡ്- വലൻസ്യ മത്സരം മാറ്റിവെച്ചു

Update: 2024-11-01 04:18 GMT

ഈയാഴ്ച കിഴക്കൻ സ്പെയിനിൽ നാശം വിതച്ച വെള്ളപ്പൊക്കത്തിൽ 140 പേർ മരിച്ചതായി റിപ്പോർട്ട്. സർക്കാർ ഉടമസ്ഥതയിലുള്ള വാർത്താ ഏജൻസിയായ ഇഎഫ്ഇയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വെള്ളപ്പൊക്കം സ്പെയിനിലെ കിഴക്കൻ പ്രദേശമായ വലൻസിയയെ തകർത്തു. ആധുനിക ചരിത്രത്തിലെ ഏറ്റവും മാരകമായ വെള്ളപ്പൊക്കമായാണ് ഇതിനെ കണക്കാക്കുന്നത്.

സമീപകാലത്തുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിൽ നദികൾ കരകവിഞ്ഞൊഴുകി. നിരവധി വാഹനങ്ങളാണ് ഒലിച്ചുപോയത്. റെയിൽ ഗതാഗതവും തടസ്സപ്പെട്ടിരുന്നു. ചൊവ്വാഴ്ചയുണ്ടായ കനത്ത മഴയാണ് മിന്നൽ പ്രളയത്തിന് കാരണമായത്. ചെളി കലർന്ന വെള്ളം കുത്തിയൊലിച്ചതോടെ ആളുകൾ വീടുകളിലും വാഹനങ്ങളിലും കുടുങ്ങി. ഹെലികോപ്ടർ ഉപയോഗിച്ചാണ് പൊലീസും രക്ഷാപ്രവർത്തകരും ആളുകളെ രക്ഷപ്പെടുത്തിയത്. നിരവധിപേരെ കാണാതായതായും റിപ്പോർട്ടുണ്ടായിരുന്നു.

അതേസമയം സ്പാനിഷ് ലാലിഗയിൽ ശനിയാഴ്ച നടക്കാനിരുന്ന റയൽ മാഡ്രിഡ്-വലൻസ്യ മത്സരം മാറ്റി വെച്ചു. വലൻസ്യ മേഖലയിൽ ശക്തമായ പ്രളയം തുടരുന്നതിനാലാണ് മത്സരം മാറ്റിവെച്ചതെന്ന് സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു. കോപ്പ ഡെൽറേയി​ൽ നടക്കാനിരുന്ന വലൻസ്യയുടെ മത്സരങ്ങളും മാറ്റിവെച്ചിട്ടുണ്ട്. ശനിയാഴ്ച നടക്കുന്ന ലാലിഗ മത്സരങ്ങൾക്ക് മുന്നോടിയായി പ്രളയത്തിൽ മരണപ്പെട്ടവർക്ക് ആദരമർപ്പിക്കും.ദാന ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ കനത്ത മഴ സ്​പെയിനിന്റെ കിഴക്കൻ ഭാഗങ്ങളിൽ കനത്ത നാശനഷ്ടങ്ങളാണ് വിതച്ചിട്ടുള്ളത്. ലാലിഗയിൽ 11 മത്സരങ്ങൾ പൂർതതിയായപ്പോൾ 30 പോയന്റുള്ള ബാഴ്സലോണ ഒന്നാമതും 24 പോയന്റുള്ള റയൽ രണ്ടാമതുമാണ്. ഏഴ് പോയന്റ് മാത്രമുള്ള വലൻസ്യ അവസാന സ്ഥാനത്താണ്.

Tags:    

Similar News