ഗാസയില്‍ പോളിയോ വൈറസ് പടർന്നുപിടിക്കാനുള്ള സാധ്യതയെന്ന് ലോകാരോഗ്യ സംഘടന

Update: 2024-07-26 04:25 GMT

ഗാസയില്‍ പോളിയോ വൈറസ് പടർന്നുപിടിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നതായി ലോകാരോഗ്യ സംഘടന. മോശം ആരോഗ്യ, ശുചിത്വ സാഹചര്യങ്ങള്‍ രോഗം പടരാൻ കാരണമാകുന്നതായും അപകട സാധ്യത തിരിച്ചറിഞ്ഞ് നടപടി വേണമെന്നുമാണ് ലോകാരോഗ്യ സംഘടന.



ചൊവ്വാഴ്ചയാണ് യുദ്ധം തകർത്തെറിഞ്ഞ ഗാസയില്‍ പോളിയോ വൈറസ് പടരാനുള്ള സാധ്യത ഏറെയാണെന്ന മുന്നറിയിപ്പ് ലോകാരോഗ്യ സംഘടന നല്‍കുന്നത്.


ഗാസാ സ്ട്രിപ്പിലും വെസ്റ്റ് ബാങ്കിലുമാണ് പോളിയോ ബാധ പടരാൻ സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടന ആരോഗ്യ എമർജൻസി വിഭാഗം തലവൻ വിശദമാക്കിയത്. മേലയില്‍ നിന്നുള്ള വിവിധ സാംപിളുകളില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയതായും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ഇതിന് പിന്നാലെ മേഖലയില്‍ യുഎൻ സംഘമെത്തി മനുഷ്യ വിസർജ്ജ്യ സാംപിളുകള്‍ ശേഖരിക്കുമെന്നും ലോകാരോഗ്യ സംഘടന വിശദമാക്കിയിട്ടുണ്ട്.


സാംപിളുകളുടെ പഠനം ഈ ആഴ്ചയോടെ പൂർത്തിയാകുമെന്നാണ് ലോകാരോഗ്യ സംഘടന വിശദമാക്കുന്നത്. പരിശോധനയ്ക്ക് ശേഷം ആവശ്യമെങ്കില്‍ വാക്സിനേഷൻ ക്യാപെയ്ൻ ആരംഭിക്കുമെന്നും ലോകാരോഗ്യ വിശദമാക്കി. കഴിഞ്ഞ ഒക്ടോബറിലാണ് ഇസ്രയേല്‍ പാലസ്തീൻ ആക്രമണം ആരംഭിച്ചത്.




Tags:    

Similar News