റംസാന്‍ വ്രതം; ഭക്ഷണക്രമത്തിൽ മാർ​ഗനിർദേശങ്ങൾ പുറത്തിറക്കി ലോകാരോ​ഗ്യ സംഘടന

Update: 2024-03-08 11:37 GMT

ഇസ്ലാമിക കലണ്ടറിലെ ഒൻപതാം മാസമായ റമസാൻ ലോകത്തെങ്ങുമുള്ള മുസ്ലിങ്ങൾ പ്രഭാതം മുതൽ പ്രദോഷം വരെ വരെ ഉപവസിക്കുന്ന സമയമാണ്. റംസാൻ മാസം തുടങ്ങുമ്പോൾ തന്നെ ഇഫ്താർ ഒരുക്കങ്ങളാണ് പലരുടെയും മനസിൽ.

പതിവ് ശീലങ്ങളിൽ നിന്ന് ഭക്ഷണരീതിയിലടക്കം മാറ്റമുണ്ടാകുമ്പോൾ ആരോ​ഗ്യകാര്യത്തിൽ ശ്രദ്ധവേണമെന്ന് ഓർമിപ്പിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘടന. റംസാൻ വ്രതമെടുക്കുന്നവർക്കായി പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും ലോകാരോഗ്യ സംഘടന പുറത്തുവിട്ടു.

മാര്‍ഗനിര്‍ദേശങ്ങള്‍

സമീകൃതാഹാരം: നോമ്പ് സമയത്ത് വിശ്വാസികള്‍ സമീകൃതാഹാരം കഴിക്കാന്‍ ശ്രദ്ധിക്കണം. നോമ്പ് തുറക്കുന്നതിന് മുമ്പോ ശേഷമോ അധികം വറുത്തതോ എണ്ണമയമുള്ളതോ ആയ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും ലോകാരോ​ഗ്യ സംഘടന നിര്‍ദേശിക്കുന്നു.

ഉപ്പ് കഴിക്കുന്നത് പരിമിതപ്പെടുത്തുക: ഭക്ഷണത്തില്‍ ഉപ്പ് ചേര്‍ക്കുന്നതില്‍ നിയന്ത്രണം ഉണ്ടാവണം. ഭക്ഷണത്തിന് പലതരം ഹെര്‍ബ്‌സ് ഉപയോഗിച്ച് രുചികൂട്ടാം. പ്രകൃതിദത്ത ഔഷധസസ്യങ്ങളുടെ ഗുണം ശരീരത്തെ കൂടുതല്‍ പോഷിപ്പിക്കും.

വ്യായാമം: നോമ്പ് കാലത്ത് വ്യായാമം ചെയ്യേണ്ടത് വളരെ പ്രധാനമാണ്. ഇത് ദഹനത്തെ നന്നാക്കുകയും ശരീരത്തെ കൂടുതല്‍ ആരോഗ്യമുള്ളതുമാക്കും.

പുകയില ഉപയോഗം ഒഴിവാക്കാം: ആരോഗ്യം നിലനിര്‍ത്താന്‍ പുകവലിക്കുന്നത് ഒഴിവാക്കാം.

ആവിയില്‍ വേവിച്ച ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക: ആവിയില്‍ പാകംചെയ്യുന്ന ഭക്ഷണങ്ങള്‍ നോമ്പുകാലത്ത് കഴിക്കാം. ഇത് പോഷകങ്ങള്‍ നിലനിര്‍ത്തും.

Tags:    

Similar News