കാർട്ടൂണിലൂടെ ഇന്ത്യൻ ക്രൂവിനെ വംശീയമായി അധിക്ഷേപിച്ച് അമേരിക്കൻ വെബ്കോമിക്സ്; പിന്നാലെ രൂക്ഷ വിമർശനം

Update: 2024-03-31 04:17 GMT

ബാൾട്ടിമോറിൽ ചരക്കുകപ്പലിടിച്ച് പാലം തകർന്ന സംഭവത്തിൽ കപ്പലിലുണ്ടായിരുന്ന ഇന്ത്യൻ ക്രൂവിനെ കാർട്ടൂണിലൂടെ വംശീയമായി അധിക്ഷേപിച്ച് അമേരിക്കയിലെ ഫോക്സ്ഫോഡ് വെബ്കോമിക്സ്. പിന്നാലെ കാർട്ടൂണിനെതിരെ വൻ പ്രതഷേധമുയർന്നു. അപകടത്തിന് തൊട്ടുമുൻപ് ഡാലി കപ്പലിന്റെ ഉള്ളിൽ നിന്നുള്ള അവസാനത്തെ റെക്കോഡിങ് എന്ന കുറിപ്പോടെയാണ് കാർട്ടൂൺ ഫോക്സ്ഫോഡ് പങ്കുവച്ചിരിക്കുന്നത്.

Full View

ലങ്കോട്ടി മാത്രം ധരിച്ച് അർധനഗ്നരായി നിലവിളിച്ചുകൊണ്ട് നിൽക്കുന്ന ഇന്ത്യക്കാരാണ് കാർട്ടൂണിലുള്ളത്. പരസ്പരം കുറ്റപ്പെടുത്തികൊണ്ട് അസഭ്യവർഷം നടത്തുന്ന ഓഡിയോയും ഇതിനൊപ്പം ചേർത്തിട്ടുണ്ട്. അതാകട്ടെ ഇന്ത്യക്കാരുടെ ഇംഗ്ലീഷ് സംസാരരീതിയെ പരിഹസിക്കുന്ന രീതിയിലാണ്. അപകടം നടക്കുന്ന സമയത്ത് കപ്പലിലുണ്ടായിരുന്ന ക്രൂവിന്റെ അവസരോചിതമായ ഇടപെടലാണ് അപകടത്തിന്റെ വ്യാപ്തി കുറച്ചതെന്ന് റിപ്പോർട്ട് വന്നിട്ടും ഇന്ത്യൻ ക്രൂവിനെ ഇത്ര മോശമായി ചിത്രീകരിച്ചതിനെതിരെ വലിയ വിമർശനമുണ്ടായി. മേയറും ഗവർണറുമടക്കം പ്രശംസിച്ചിട്ടും ഇന്ത്യൻ ക്രൂവിനെ ഇങ്ങനെ പരിഹസിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് നിരവധി പേർ സാമൂ​​ഹ്യമാധ്യമങ്ങളിൽ കുറിച്ചു.

Tags:    

Similar News