ക്രിസ്മസ് ആഘോഷത്തിനായി യുക്രെയ്ൻ അതിർത്തിയിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് പുട്ടിൻ

Update: 2023-01-06 02:59 GMT

ക്രിസ്മസ് ആഘോഷത്തിനായി യുക്രെയ്ൻ അതിർത്തിയിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുട്ടിൻ. പാട്രിയാർക്ക് കിറിലിന്റെ അഭ്യർഥന മാനിച്ച് വെടിനിർത്തൽ പ്രഖ്യാപിക്കാൻ പ്രതിരോധ മന്ത്രാലയത്തിന് നിർദേശം നൽകിയെന്ന് പുട്ടിൻ പറഞ്ഞു. അതിർത്തിയിൽ മുഴുവനും വെടിനിർത്തിൽ നടപ്പാക്കണം. അതിർത്തി പ്രദേശങ്ങളിൽ നിരവധി ഓർത്തഡോക്‌സ് വിഭാഗക്കാർ താമസിക്കുന്നതിനാൽ യുക്രെയ്ൻ സൈന്യവും വെടിനിർത്തലിന് തയാറാകണം. ക്രിസ്മസ് ദിനത്തിൽ വിശ്വാസികൾക്ക് അനുഷ്ഠാനങ്ങളിൽ പങ്കെടുക്കാൻ അവസരമൊരുക്കണമെന്നും പുട്ടിൻ ആവശ്യപ്പെട്ടു. 

ജനുവരി 6 മുതൽ 7 വരെയാണ് റഷ്യൻ ഓർത്തഡോക്‌സ് സഭ ക്രിസ്മസ് ആഘോഷിക്കുന്നത്. പ്രാദേശിക സമയം വെള്ളിയാഴ്ച ഉച്ച മുതൽ ശനിയാഴ്ച അർധരാത്രിവരെ 36 മണിക്കൂറാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. എന്നാൽ വെടിനിർത്തലിനോട് യുക്രെയ്ൻ ഭരണകൂടം പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം റഷ്യൻ ഓർത്തഡോക്‌സ് സഭാ മേധാവി യുക്രെയ്ൻ ഭരണാധികാരികളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. റഷ്യയിലേയും യുക്രെയ്‌നിലേയും ഓർത്തഡോക്‌സ് വിഭാഗം ക്രിസ്മസ് ആഘോഷിക്കുന്നത് ജനുവരി 6-7 ദിവസങ്ങളിലാണ്.  

Tags:    

Similar News