സിഡ്‌നിയിൽ വീടുകൾക്ക് തൊട്ടു മുകളിലൂടെ പറന്ന് ചെറുവിമാനം; ഒടുവിൽ വിമാനത്താവളത്തിന്റെ ടാക്‌സിവേയിയിൽ ഇടിച്ചിറക്കി

Update: 2024-05-28 04:26 GMT

വീടുകള്‍ക്ക് തൊട്ടുമുകളിലൂടെ പറന്ന ചെറുയാത്രാവിമാനം ഒടുവില്‍ ഇടിച്ചിറക്കി. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ മേയ് 26-ന് ഉച്ചയോടെയായിരുന്നു സംഭവം. സെസ്‌ന 210 മോഡല്‍ ചെറുവിമാനമാണ് അപകടത്തില്‍ പെട്ടത്. വിമാനത്തിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വിമാനം പ്രദേശത്തെ വീടുകളുടെ മേല്‍ക്കൂര തൊട്ടു തൊട്ടില്ലെന്ന മട്ടില്‍ അപകടകരമായി പറക്കുന്നതിന്റേയും പിന്നീട് ബാങ്ക്‌സ്ടൗണ്‍ വിമാനത്താവളത്തിന്റെ ടാക്‌സിവേയിയിൽ ഇടിച്ചിറക്കുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്തുവന്നു.

Full View

ഇടിച്ചിറങ്ങിയ ഉടന്‍ വിമാനത്തില്‍ നിന്ന് പൈലറ്റും യാത്രക്കാരിയും പുറത്തിറങ്ങുന്നതും ദൃശ്യങ്ങളിലുണ്ട് എഞ്ചിന്‍ തകരാറായതോടെയാണ് വിമാനത്തിന് ഇടിച്ചിറങ്ങേണ്ട സാഹചര്യമുണ്ടായത്. എഞ്ചിന്‍ പ്രവര്‍ത്തിക്കാതെ വിമാനം ആ സമയത്ത് ഗ്ലൈഡ് ചെയ്യുകയായിരുന്നുവെന്ന് വിമാനത്തിന്റെ പൈലറ്റായ ജെയ്ക്ക് മാധ്യമങ്ങളോട് പറഞ്ഞു.

Tags:    

Similar News