ആവശ്യത്തിന് യാത്രക്കാരില്ല; ഉദ്ഘാടനം കഴിഞ്ഞ് രണ്ടാം ദിവസം കപ്പൽ സർവീസ് റദ്ദാക്കി.

Update: 2023-10-17 03:15 GMT

തമിഴ്നാട്ടിലെ നാഗപട്ടണം തുറമുഖത്തുനിന്ന് ശ്രീലങ്കയിലെ കാങ്കേശൻതുറയിലേക്കുള്ള യാത്രക്കപ്പലിന്റെ ഞായറാഴ്ചത്തെ സര്‍വീസ് റദ്ദാക്കി.ആവശ്യത്തിന് യാത്രക്കാരില്ലാത്തതിനാലാണ് ഉദ്ഘാടനംകഴിഞ്ഞ് രണ്ടാമത്തെ ദിവസം യാത്ര മുടങ്ങിയത്.ഷിപ്പിങ് കോര്‍പ്പറേഷൻ ഓഫ് ഇന്ത്യയുടെ ചെറിയപാണി എന്ന കപ്പലില്‍ ഞായറാഴ്ചത്തേക്ക് ഏഴുപേരാണ് ടിക്കറ്റെടുത്തത്. 150

പേര്‍ക്ക് യാത്രചെയ്യാവുന്ന കപ്പലില്‍ ശനിയാഴ്ചത്തെ ഉദ്ഘാടന യാത്രയ്ക്ക് 50 പേരുണ്ടായിരുന്നു. മടക്കയാത്രയില്‍ 30 ശ്രീലങ്കക്കാരാണ് ഉണ്ടായിരുന്നത്. യാത്രക്കാര്‍ അധികമില്ലാത്ത സാഹചര്യത്തില്‍ തുടക്കത്തില്‍ സര്‍വീസ് ആഴ്ചയില്‍ മൂന്നുദിവസമായി കുറയ്ക്കുന്ന കാര്യം പരിഗണനയിലാണ്.

തിങ്കള്‍, ബുധൻ, വെള്ളി ദിവസങ്ങളിലായിരിക്കും സര്‍വീസ്. കടല്‍ പ്രക്ഷുബ്ധമാകാനുള്ള സാധ്യത പരിഗണിച്ച്‌ ഈ മാസം 23-ന് ഗതാഗതം നിര്‍ത്തിവെക്കും. ജനുവരിയില്‍ പ്രതിദിന സര്‍വീസ് പുനരാരംഭിക്കും.ഒക്ടോബര്‍ 10-ന് തുടങ്ങുമെന്നറിയിച്ചിരുന്ന സര്‍വീസ് ആദ്യം 12-ലേക്കും പിന്നീട് 14-ലേക്കും മാറ്റിയിരുന്നു. ഈ അനിശ്ചിതത്വം കാരണമാണ് യാത്രക്കാര്‍ കുറഞ്ഞതെന്നാണ് കരുതുന്നത്.

Tags:    

Similar News