2023ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരത്തിന് ഇറാനിയന്‍ ആക്ടിവിസ്റ്റ് നര്‍ഗിസ് മുഹമ്മദി അര്‍ഹയായി. സ്ത്രീകള്‍ക്കെതിരായ അടിച്ചമര്‍ത്തലിനെതിരെ പോരാടിയതിനും സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശത്തിനുമുള്ള പോരാട്ടത്തിനുമാണ് പുരസ്കാരമെന്ന് സ്റ്റോക്ക്ഹോമിലെ സ്വീഡിഷ് അക്കാദമി പുരസ്കാരം പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു. നിലവില്‍ ഇറാനില്‍ തടവില്‍ കഴിയുകയാണ് നര്‍ഗിസ്.