'ഇനി പാണ്ടയോ കുറുക്കനോ ആകണം';  പുതിയ ആഗ്രഹം വെളിപ്പെടുത്തി ജപ്പാൻ സ്വദേശി

Update: 2024-05-27 10:45 GMT

ജപ്പാൻ പൗരനായ ടോക്കോ(യഥാര്‍ഥ പേരല്ല) എന്നയാൾക്ക് മനുഷ്യനായി ജീവിച്ച് ബോറടിച്ചപ്പോഴാണ് നായയായി മാറാൻ ആഗ്രഹം തോന്നിയത്. പിന്നെ ഒന്നും നോക്കിയില്ല. 14,000 ഡോളർ ഏകദേശം 12 ലക്ഷം രൂപ ചെലവഴിച്ച് നായയുടെ വേഷം വാങ്ങിച്ച് ധരിക്കുകയും ചെയ്തു. നായയുടെ വേഷത്തിൽ ജീവിക്കുന്നതിന്റെ വിശേഷങ്ങളെല്ലാം തന്റെ യൂട്യൂബ് ചാനലിലും ട്വിറ്റർ പേജിലുമൊക്കെ പങ്കുവെക്കാറുണ്ട്.

ഐ വാണ്ട് ടു ബി ആൻ ആനിമൽ എന്ന യൂട്യൂബ് ചാനലിലാണ് നായയായി മാറിയതിന് ശേഷമുള്ള വിശേഷങ്ങൾ പങ്കുവെക്കാറുള്ളത്.നായയെ പോലെ ജീവിക്കണമെന്നത് ചെറുപ്പം മുതലേയുള്ള ആഗ്രഹമായിരുന്നുവെന്നാണ് ടോക്കോയുടെ വാദം.എന്നാൽ ഇപ്പോഴിതാ തനിക്ക് നായയായുള്ള ജീവിതം മടുത്തുവെന്നാണ് ടോക്കോ പറയുന്നത്.

അടുത്തിടെ,ഒരു ജാപ്പനീസ് വാർത്താ ഔട്ട്ലെറ്റിനോട് സംസാരിക്കുമ്പോഴായിരുന്നു താൻ ഒരു പുതിയ മൃഗമായി ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വെളിപ്പെടുത്തിയത്. താൻ പരീക്ഷിക്കാൻ ആഗ്രഹിക്കുന്ന നാല് മൃഗങ്ങളുണ്ടെന്നും എന്നാൽ അവയിൽ രണ്ടെണ്ണം സാധ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു.' നായ വേഷത്തില്‍ വേഗത്തിൽ അഴുക്കും പൊടിയുമാകുന്നുണ്ട്. അതുകൊണ്ട് ഓരോതവണ വൃത്തിയാക്കാനും വളരെയധികം സമയമെടുക്കുന്നുണ്ട്.അതുകൊണ്ട് മറ്റൊരു മൃഗമായി മാറാൻ ഞാൻ ആഗ്രഹിക്കുന്നു. പൂച്ചയോ കുറക്കനോ പാണ്ടയോ ആകാനാണ് താൽപര്യം. ടോക്കോ പറഞ്ഞു. പൂച്ച ചെറിയ മൃഗമായതിനാല്‍ അതാകാന്‍ താല്‍പര്യമില്ലെന്നാണ് ടോക്കോ വ്യക്തമാക്കുന്നത്.

പാണ്ടയും കുറക്കനുമാണ് ഇനി ലിസ്റ്റിലുള്ളത്. പരസ്യങ്ങള്‍ക്കും സിനിമകള്‍ക്കുമെല്ലാം കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തു നല്‍കുന്ന ജാപ്പനീസ് കമ്പനിയായ സെപ്പെറ്റ് ടിവിയാണ് ഡോഗ് വസ്ത്രം നിര്‍മിച്ച് നല്‍കിയത്. ഏകദേശം 40 ദിവസം സമയെടുത്താണ് നായ വസ്ത്രം ഡിസൈന്‍ ചെയ്തത്.

Tags:    

Similar News