ഇന്ത്യൻ വിരുദ്ധ റാലിക്ക് ആഹ്വാനം ചെയ്ത് ഖലിസ്ഥാൻ അനുകൂലികൾ ; റാലി ഈ മാസം 8ന് ലണ്ടനിൽ

Update: 2023-07-06 08:10 GMT

ഈ മാസം എട്ടിനാണ് ലണ്ടനിൽ ഇന്ത്യ വിരുദ്ധ റാലിക്ക് ഖാലിസ്താന്‍ അനുകൂലികൾ ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ആസ്ഥാനത്തിനു മുന്നിലാണ് പ്രതിഷേധ റാലി സംഘടിപ്പിക്കുക എന്നാണ് റിപ്പോർട്ടുകൾ. 'കില്‍ ഇന്ത്യ' എന്ന പേരില്‍ പോസ്റ്ററുകളും ബാനറുകളും ഖാലിസ്താന്‍ അനുകൂലികൾ പ്രചരിപ്പിക്കുന്നുണ്ട്. അജ്ഞാത ട്വിറ്റര്‍ അക്കൗണ്ടുകളിലൂടെയാണ് പ്രചാരണം പത്തിൽ താഴെ മാത്രം ഫോളോവേഴ്സുള്ള അക്കൗണ്ടുകൾ 2023 ജൂണിൽ സൃഷ്ടിച്ചവയാണ്. കഴിഞ്ഞ ദിവസമാണ് ട്വിറ്ററിലൂടെയുള്ള ഇന്ത്യൻ വിരുദ്ധ പ്രചാരണം തുടങ്ങിയത്.

''ഖാലിസ്താന്‍, 'കില്‍ ഇന്ത്യ' റാലീസ് 8 ജൂലായ് ടു ചലഞ്ച് ഇന്ത്യന്‍ ഹാന്‍ഡ് ഇന്‍ അസ്സാസിനേഷണ്‍ ഓഫ് നിജ്ജാര്‍' എന്ന ഹാഷ് ടാഗോടെയാണ് പ്രചാരണം. ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് വേണ്ടി ജോലി ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരെയും ഈ പ്രചാരണത്തിൽ ടാഗ് ചെയ്തിട്ടുണ്ട്. കൂടാതെ ലണ്ടനിലെ ഇന്ത്യന്‍ എംബസിക്കു മുന്നില്‍ 'ഖാലിസ്താന്‍ ഫ്രീഡം റാലി' ക്ക് ആഹ്വാനം ചെയ്തിരിക്കുന്ന പോസ്റ്ററില്‍ യു.കെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വിക്രം ദുരൈസ്വാമിയുടെയും ബിര്‍മിംഗ്ഹാമിലെ കോണ്‍സല്‍ ജനറല്‍ ഡോ.ശശാങ്ക് വിക്രമിന്റെ ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാന്‍കൂവറില്‍ ഖാലിസ്താന്‍ നേതാവായിരുന്ന ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലയാളികളെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഈ ഉദ്യോഗസ്ഥരുടെ ചിത്രം പ്രചരിപ്പിക്കുന്നത്.

ഖാലിസ്താന്‍ നേതാവായിരുന്ന ഹര്‍ദീപ് സിംഗ് നിജ്ജാറിനെ ജൂണ്‍ 18നാണ് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിൽ വച്ച് അജ്ഞാത സംഘം വെടിവച്ച്‌ കൊലപ്പെടുത്തിയത്. ഇതില്‍ പ്രതിഷേധിച്ചും പഞ്ചാബിന് മോചനം ആവശ്യപ്പെട്ടുമാണ് അമേരിക്ക, ലണ്ടൻ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങി യൂറോപ്യന്‍ രാജ്യങ്ങളിലുൾപ്പെടെ ഇന്ത്യന്‍ നയതന്ത്ര ഓഫീസുകള്‍ക്ക് മുന്നില്‍ സമാധാനപരമായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്നാണ് യു.എസ് ആസ്ഥാനമായുള്ള സിഖ്‌സ് ഫോര്‍ ജസ്റ്റീസ് ജനറല്‍ കൗണ്‍സില്‍ ഗുര്‍പത്‌വന്ത് സിംഗ് പന്നൂനിന്റെ പ്രതികരണം 

കഴിഞ്ഞയാഴ്ച സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് തീവച്ചിരുന്നു. നയതന്ത്ര പ്രതിനിധികളെ അപായപ്പെടുത്താനുള്ള നീക്കമാണ് ഇത്തരം പ്രവർത്തികളിലൂടെ ഖാലിസ്താന്‍ അനുകൂലികള്‍ നടത്തുന്നതെന്ന സൂചന

Tags:    

Similar News