ലോകത്തിലെ ഏറ്റവും ചൂടേറിയ ദിനമായി 2023 ജൂലൈ 3; ശരാശരി ആഗോള താപനില രേഖപ്പെടുത്തിയത് 17.01 ഡിഗ്രി സെൽഷ്യസ്

Update: 2023-07-05 13:22 GMT

ലോകത്ത് ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ചൂടേറിയ ദിനമായി മാറിയിരിക്കുകയാണ് 2023 ജൂലൈ 3. യുഎസ് നാഷണൽ സെന്റർ ഫോർ എൻവിയോൺമെന്റൽ പ്രെഡിക്ഷനിൽ നിന്നുള്ള കണക്ക് പ്രകാരമാണ് ജൂലൈ മൂന്ന് ആ​ഗോളതലത്തിൽ ചൂടേറിയ ദിവസമായി രേഖപ്പെടുത്തിയത്. ദേശീയ മാധ്യമങ്ങൾ അടക്കം ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. കാലാവസ്ഥ വ്യതിയാനവും ഉയർന്ന് വരുന്ന എൽനിനോ പ്രതിഭാസവുമാണ് ചൂട് ഉയരാൻ കാരണമായതെന്നാണ് റിപ്പോർട്ടുകൾ. ചൂട് ഇനിയും ഉയരാനുള്ള സാധ്യത കൂടുതലാണെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇതിന് മുൻപ് ഏറ്റവും ഉയർന്ന താപനിലയായി രേഖപ്പെടുത്തിയിരുന്നത് 16.92 ഡിഗ്രി സെൽഷ്യസായിരുന്നു. ശരാശരി ആഗോളതാപനിലയെ അടിസ്ഥാനമാക്കിയാണ് ഏറ്റവും ചൂടേറിയ ദിവസം കണക്കാക്കുന്നത്. 

Tags:    

Similar News