ഗാസയിലേക്ക് ഭക്ഷണം കൊണ്ട് പോയ യു എൻ ട്രക്ക് തകർത്ത് ഇസ്രയേൽ

Update: 2024-02-05 14:26 GMT

ഗാസയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഭക്ഷണസാധനങ്ങളുമായി പോയ യു.എൻ ട്രക്ക് വെടിവെച്ച് തകർത്ത് ഇസ്രായേൽ. യുഎൻ അഭയാർത്ഥി ഏജൻസി ഡയറക്ടറാണ് ഇസ്രായേൽ അതിക്രമം പുറത്തുവിട്ടതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.

യു.എൻ ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യൂ.എ യുടെ നേതൃത്വത്തിൽ വടക്കൻ ഗാസയിൽ എത്തിയ ട്രക്കാണ് ഇസ്രായേൽ സേന വെടിവെച്ച് ഭക്ഷ്യസാധനങ്ങൾ നശിപ്പിച്ചത്. വെടിവെപ്പിൽ ദുരിതാശ്വാസ പ്രവർത്തകർക്കും ട്രക്കിലെ ജീവനക്കാർക്കും പരിക്കുകളേക്കാത്തത് ആശ്വാസമാണെന്ന് യു.ൻ.ആർ.ഡബ്ല്യ.എ വക്താവ് ആയ തോമസ് വൈറ്റ് എക്സിൽ കുറിച്ചു. ഏകപക്ഷീയമായ വെടിവെപ്പിൽ തകർന്ന ട്രക്കിന്റെ ചിത്രങ്ങളും അദ്ദേഹം പുറത്തുവിട്ടു.

ഇസ്രായേലിന്റെ യുദ്ധവെറിയിൽ തകർന്ന ഗാസയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ മുഖ്യപങ്കു​വഹിക്കുന്ന സംഘടനയാണ് യുഎൻ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി. 75 വർഷം മുമ്പ് രൂപീകൃതമായ സംഘടന വീടുകളും മാതാപിതാക്കളും നഷ്ടമായ പതിനായിരക്കണക്കിന് ഫലസ്തീനികൾക്ക് ഭക്ഷണം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നിവ ഉൾപ്പെടെയുള്ള അടിസ്ഥാന പിന്തുണയൊരുക്കുന്നതിൽ മുൻപിലാണ്.

Tags:    

Similar News