'റഷ്യൻ-യുക്രെയ്ൻ യുദ്ധത്തിന് എത്രയും വേഗം പരിഹാരം കാണും': സെലൻസ്‌കിക്ക് ഉറപ്പ് നൽകി മോദി

Update: 2024-09-24 04:35 GMT

യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യൻ-യുക്രെയ്ൻ യുദ്ധത്തിന് എത്രയും വേഗം പരിഹാരം കാണുന്നതിനുള്ള എല്ലാ സഹായവും ഉറപ്പുനൽകുന്നതായി യുഎസ് സന്ദർശനത്തിനിടെ മോദി ആവർത്തിച്ചു. ഒരു മാസത്തിനുള്ളിൽ മോദിയും സെലൻസ്‌കിയും തമ്മിൽ നടക്കുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്. ഓഗസ്റ്റ് 23ന് പ്രധാനമന്ത്രിയുടെ യുക്രെയ്ൻ സന്ദർശനവേളയിൽ ഇരുനേതാക്കളും ചർച്ച നടത്തിയിരുന്നു. മൂന്നുദിവസത്തെ പ്രധാനമന്ത്രിയുടെ യുഎസ് പര്യടനത്തിനിടെ തിങ്കളാഴ്ച ന്യൂയോർക്കിൽവച്ചാണ് സെലൻസ്‌കിയെ കണ്ടത്.

ഓഗസ്റ്റിലെ യുക്രെയ്ൻ സന്ദർശനത്തിന്റെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനെടുത്ത തീരുമാനം നടപ്പിലാക്കുന്നതിൽ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും, യുക്രെയ്ൻ സംഘർഷം പരിഹരിച്ച് സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിൽ ഇന്ത്യയുടെ പിന്തുണ ഊട്ടിയുറപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി എക്‌സിൽ പ്രതികരിച്ചു.

Tags:    

Similar News