ഗാസ വിടണമെന്ന ഇസ്രയേലിന്റെ നിർദേശം തള്ളി ഹമാസ്; ഇസ്രയേൽ ആക്രമണത്തിൽ 13 ബന്ദികൾ കൊല്ലപ്പെട്ടെന്നും ഹമാസ്

Update: 2023-10-13 11:27 GMT

പലസ്തീനിലെ ജനങ്ങൾ വടക്കൻ ഗാസ വിട്ടുപോകണമെന്ന ഇസ്രായേലിന്റെ ഭീഷണി തള്ളി ഹമാസ്. കരയുദ്ധത്തിന് സജ്ജമാണെന്നും ശത്രുക്കൾക്ക് വൻ ആഘാതം ഗാസയിലെ മണ്ണിലുണ്ടാകുമെന്നും ഹമാസ് മുന്നറിയിപ്പ് നൽകി. ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 13 ബന്ദികൾ കൊല്ലപ്പെട്ടെന്നും ഹമാസ് വ്യക്തമാക്കി.

ഗാസയിൽ ഇസ്രായേൽ നടത്തുന്നത് വംശീയ കൂട്ടക്കുരുതിയാണെന്നാണ് പലസ്തീന്റെ പ്രതികരണം. ഇസ്രയേൽ കൊന്നു തീർക്കുന്നത് കുഞ്ഞുങ്ങളേയും സ്ത്രീകളെയുമാണെന്നും ആരും സ്വന്തം മണ്ണ് വിട്ടുപോകരുതെന്നും ഫലസ്തീൻ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, ഗാസയോട് ചേർന്ന ഇസ്രായേൽ പ്രദേശങ്ങളിൽ ഒഴിപ്പിക്കൽ പൂർണമായെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. ചൈനയിലെ ഇസ്രായേൽ എംബസി ജീവനക്കാരന് കുത്തേറ്റു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പലസ്തീൻ ഐക്യദാർഢ്യ റാലികൾ നടന്നു. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഖത്തര്‍ പ്രധാനമന്ത്രിയുമായി ഗാസ വിഷയത്തില്‍ ചര്‍ച്ച നടത്തും.

Tags:    

Similar News