ഗ്രീസിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചു; മരണം 40 കടന്നു

Update: 2023-03-02 01:26 GMT

വടക്കൻ ഗ്രീസിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് മരണം 40 കടന്നു. 60ൽ അധികം പേർക്ക് പരുക്കേറ്റു. ചൊവ്വാഴ്ച രാത്രി ലാരിസ നഗരത്തിന് സമീപം നൂറുകണക്കിന് യാത്രക്കാരുമായി പോയ പാസഞ്ചർ ട്രെയിൻ എതിർദിശയിൽ സഞ്ചരിക്കുകയായിരുന്ന ചരക്ക് ട്രെയിനിൽ ഇടിച്ചാണ് അപകടമുണ്ടായത്. പ്രാദേശികസമയം രാത്രി 7.30 ഓടെയായിരുന്നു അപകടം. സംഭവത്തിൽ സ്റ്റേഷൻ മാസ്റ്ററെ അറസ്റ്റ് ചെയ്തു.

ഏഥൻസിൽ നിന്ന് വടക്കൻ ഗ്രീക്ക് നഗരമായ തെസ്സലോനിക്കിയിലേക്ക് പോകുകയായിരുന്നു പാസഞ്ചർ ട്രെയിൻ. തെസ്സലോനിക്കിയിൽ നിന്ന് ലാറിസയിലേക്കുള്ള യാത്രയിലായിരുന്നു ചരക്ക് ട്രെയിൻ. ഇടിയുടെ ആഘാതത്തിൽ ട്രെയിനുകളുടെ ബോഗികൾ പാളം തെറ്റുകയും ചിലത് തീപിടിച്ച് പൊട്ടിത്തെറിക്കുകയും ചെയ്തു. അപകടത്തിലും തുടർന്നുണ്ടായ തീപിടിത്തത്തിലുമാണ് ആൾക്കാർ മരിച്ചത്.

Tags:    

Similar News