ജൂതവിരോധികളായ പലസ്തീൻകാര്‍ക്ക് അമേരിക്ക അഭയം നല്‍കരുതെന്ന് ആവശ്യപ്പെട്ട് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കൻ സ്ഥാനാര്‍ഥിത്വത്തിനായി മത്സരിക്കുന്ന റോണ്‍ ഡി സാന്റിസ്.
ഗാസയിലെ ജനങ്ങള്‍ക്ക് കുടിവെള്ളവും ഭക്ഷണവും മരുന്നും എത്തിക്കണമെന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ ആവശ്യവും അദ്ദേഹം തള്ളി.
അവശ്യസേവനങ്ങള്‍ എത്തിക്കാതിരുന്നാല്‍ ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് നിര്‍ബന്ധിതമാകുമെന്നും അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക്കൻ സ്ഥാനാര്‍ഥിത്വമോഹികളില്‍ ഏറ്റവും തീവ്രവലത് നിലപാട് എടുക്കുന്നവരില്‍ ഒരാളാണ് ഡി സാന്റിസ്.
അതേസമയം, ഗാസയിലെ ജനങ്ങള്‍ക്കായി അതിര്‍ത്തി തുറക്കാത്ത അറബ് രാജ്യങ്ങളെ മറ്റൊരു റിപ്പബ്ലിക്കൻ സ്ഥാനാര്‍ഥിത്വമോഹിയായ നിക്കി ഹേലി വിമര്‍ശിച്ചു.