ആദ്യമായി മകളുമായി പൊതുവേദിയിൽ കിം ജോങ് ഉൻ; ചിത്രം പുറത്തുവിട്ടു

Update: 2022-11-19 08:16 GMT

ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ ആദ്യമായി ലോകത്തിന് മുന്നിൽ മകളുമായി പ്രത്യക്ഷപ്പെട്ടു. വെള്ളിയാഴ്ച ഉത്തരകൊറിയ വികസിപ്പിച്ച പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിൻറെ വിക്ഷേപണത്തിനാണ് കിം മകൾക്കൊപ്പം എത്തിയത്. ഉത്തരകൊറിയയുടെ വാർത്ത ഏജൻസിയായ കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി (കെസിഎൻഎ) യാണ് ഈ ചിത്രങ്ങൾ പുറത്തുവിട്ടത്. ചിത്രങ്ങളിൽ പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ അത് വിക്ഷേപിക്കുന്ന മൊബൈൽ ലോഞ്ച് പ്ലാറ്റ്ഫോമിൽ സ്ഥാപിക്കപ്പെട്ടതും, കിം ജോങ് ഉൻ ഒരു പെൺകുട്ടിയുമായി കൈകോർക്കുന്നതായി കാണുന്നുണ്ട്. കുട്ടിയുടെ പേര് പുറത്തുവിട്ടിട്ടില്ല.

ഹ്വാസോങ്-17 എന്നാണ് പുതിയ മിസൈലിൻറെ പേര് എന്നാണ് കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി പറയുന്നത്. അത് പ്യോങ്യാങ് ഇന്റർനാഷണൽ എയർഫീൽഡിൽ നിന്നാണ് വെള്ളിയാഴ്ച വിക്ഷേപിച്ചത്. 999.2 കിലോമീറ്റർ (621 മൈൽ) ദൂരമാണ് ഈ മിസൈൽ പറന്നത്.

ഉത്തരകൊറിയയുടെ കഴിവ് വ്യക്തമായി തെളിയിക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഈ പരീക്ഷണമെന്ന് കിം ജോങ് ഉൻ ഈ വിക്ഷേപണത്തിന് ശേഷം പ്രതികരിച്ചത് എന്നാണ് വിവരം. ശത്രുക്കൾ ഉത്തര കൊറിയയ്‌ക്കെതികെ ഭീഷണി ഉയർത്തുന്നത് തുടരുകയാണെങ്കിൽ. ആണവ ആയുധ വഴികൾ അടക്കം തേടുമെന്നും കിം പ്രസ്താവിച്ചു.

Tags:    

Similar News