എതിരാളികൾക്കെതിരെ പരി​ഹാസവും, കള്ളകഥകളുമായി സി.ഐ.എ; ട്രംപ് ഏൽപ്പിച്ച രഹസ്യ​ദൗത്യം

Update: 2024-03-17 07:46 GMT

പരി​ഹസിച്ചും കിംവദന്തികൾ പരത്തിയും സി.ഐ.എ. അതെ, അമേരിക്കയുടെ രഹസ്യാന്വേഷണ ഏജൻസിയായ സെൻട്രൽ ഇന്റ്റലിജൻസ് ഏജൻസിയുടെ കാര്യമാണ് പറയ്യുന്നത്. ചൈനീസ് ഭരണകൂടത്തെയും ഉദ്യോഗസ്ഥരെയും പരിഹസിക്കുന്നതിനും കിംവദന്തികൾ പ്രചരിപ്പിക്കുന്നതിനുമായി വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സി.ഐ.എ. ഉപയോ​ഗിച്ചിരുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അനുമതിയോടെ 2019-ലാണ് ഈ രഹസ്യദൗത്യം ആരംഭിച്ചത്.

Full View

ഷി ജിൻ പിങ് സർക്കാരിൽ പരിഭ്രാന്തി സൃഷ്ടിക്കുക, അതായിരുന്നു രഹ​സ്യ​ദൗത്യത്തിന്റെ ലക്ഷ്യം. കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾക്ക് രാജ്യത്തിന് പുറത്ത് അനധികൃത സ്വത്തുക്കൾ ഉണ്ടെന്നും, മറ്റ് രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് ചൈന നൽകുന്ന ധനസഹായം അഴിമതിയാണെന്നും, എന്നിങ്ങനെ പല കഥകളും അവർ പടച്ചുവിട്ടു. ഈ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് സി.ഐ.എ. ഇതുവരെ പ്രതികരിച്ചിട്ടില്ല. രാജ്യങ്ങൾ തമ്മിലും ഭരണകൂടങ്ങൾ രാജ്യത്ത് തങ്ങൾക്ക് എതിരായവരേയും ഇത്തരത്തിൽ ടാർ​ഗറ്റ് ചെയ്യുന്നത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. യു.എസിനെ ലക്ഷ്യമിട്ട് ചൈനയും മറ്റു രാജ്യങ്ങളും ഇത്തരം നീക്കങ്ങൾ നടത്തിയ വാർത്തയും മുമ്പ് പുറത്ത് വന്നിട്ടുണ്ട്.

Tags:    

Similar News