പരീക്ഷണത്തിനിടെ അപ്രതീക്ഷിതമായി കുതിച്ചുയർന്ന് ചൈനീസ് റോക്കറ്റ് ; പൊട്ടിതകർന്ന് നിലംപൊത്തി ടിയാൻലോങ്-3

Update: 2024-07-02 12:25 GMT

കാര്യക്ഷമത പരീക്ഷണത്തിനിടെ ചൈനീസ് ബഹിരാകാശ റോക്കറ്റ് അവിചാരിതമായി കുതിച്ചുയർന്നു. ആകാശത്തുവെച്ച് തകർന്ന റോക്കറ്റ് നഗരത്തിനുസമീപം തീഗോളമായി പതിച്ചു. ജൂൺ 30നായിരുന്നു സംഭവം. സ്പേസ് പയനീർ എന്നറിയപ്പെടുന്ന സ്വകാര്യ ബഹിരാകാശ കമ്പനിയായ ബീജിങ് ടിയാൻബിങ് നിർമിച്ച ടിയാൻലോങ്-3 എന്ന റോക്കറ്റാണ് മധ്യചൈനയിലെ ഗോങ്‌യി നഗരത്തിനു സമീപത്തെ വനപ്രദേശത്ത് തകർന്നുവീണത്. ജനവാസ മേഖലയല്ലാത്തതിനാൽ വലിയ അപകടം ഒഴിവായി.

Full View

ടിയാൻലോങ്-3 റോക്കറ്റിന്റെ ആദ്യ ഘട്ടമാണ് അവിചാരിതമായി കുതിച്ചുയർന്നത്. റോക്കറ്റും പരീക്ഷണ സ്റ്റാൻഡും തമ്മിലുള്ള ബന്ധത്തിലെ ഘടനാപരമായ തകരാർ മൂലമാണ് ഇതു സംഭവിച്ചതെന്ന് ബീജിങ് ടിയാൻബിങ് ചൈനീസ് സാമൂഹ്യമാധ്യമത്തിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ അറിയിച്ചു. സംഭവത്തിന്റെ ദൃശ്യം ഒരു ചൈനീസ് ഡിജിറ്റൽ മാധ്യമമാണ് പുറത്തുവിട്ടത്.

Tags:    

Similar News