ജോലി സമ്മര്‍ദ്ദത്തില്‍ മുങ്ങി ഒന്നിനും പറ്റാതെ ആശയകുഴപ്പത്തിലാണോ. എങ്കില്‍ നിങ്ങള്‍ക്ക് സാഡ് ലീവ് അഥവാ ദുഃഖം തീര്‍ക്കാനുള്ള ലീവെടുക്കാം. അതിനായി മേലധിക്കാരിയുടെ അനുമതി ആവശ്യമില്ല.
ചൈനയിലാണ് ഈ പുതിയ തരത്തിലുള്ള അവധി പ്രഖ്യാപനം. ചൈനയിലെ സൂപ്പര്‍ മാര്‍ക്കറ്റ് ശ്യംഖലയായ ഫാറ്റ് ഡോംങ് ലായ് എന്ന സ്ഥാപനമാണ് അവധി നല്‍കുന്നത്
''വിഷമകരമായ ദിനങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാവാറുണ്ട്. അത് മനുഷ്യ സഹജമാണ്. തൊഴിലാളികളുടെ മാനസികാരോഗ്യവും മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണ്''.ഫാറ്റ് ഡോങിന്റെ ഉടമ യു ഡോങ് ലായ് മാധ്യങ്ങളോട് പറഞ്ഞു.
''ഇത്തരത്തില്‍ ദുഃഖ അവധി നല്‍കുന്നതോടെ തൊഴിലാളികള്‍ സന്തുഷ്ടരാവുകയും ജോലിയിലെ പ്രവര്‍ത്തന ക്ഷമത വര്‍ദ്ധിക്കുകയും ചെയ്യുന്നു. കമ്പനി തൊഴിലാളികളെ മനസിലാക്കുകയും അവര്‍ക്ക് പിന്തുണയായി കൂടെയുണ്ടാവും എന്ന തോന്നലും ഇതിലൂടെ ജോലി ചെയ്യുന്നവര്‍ക്ക് ഉണ്ടാവുകയും ചെയ്യുന്നു'' - യു പറയുന്നു.
അവധി ഏത് ദിവസമെടുക്കണമെന്ന് തീരുമാനമെടുക്കാനുള്ള അവകാശം തൊഴിലാളികള്‍ക്കുണ്ടായിരിക്കുന്നതാണ്.നിരവധി തൊഴിലാളി ക്ഷേമ പരിപാടികളാണ് ഫാറ്റ് ഡോങ് ലായി നടത്തി വരുന്നുണ്ട്. തൊഴിലാളികള്‍ക്ക് വിദേശ വെക്കേഷന്‍ സൗകര്യം നല്‍കിയത് വാര്‍ത്തകളിലിടം നേടിയിരുന്നു.
40 ദിവസത്തെ ആന്വല്‍ ലീവിന് പുറമേ ചൈനീസ് പുതുവര്‍ഷത്തിന് അഞ്ച് ദിവസത്തെ അവധിയും കമ്പനി നല്‍കുന്നുണ്ട്. ഉപഭോക്താവില്‍ നിന്നുള്ള ഭീഷണിയോ അപമാനമോ നേരിട്ടാല്‍ 5000 യൂവാനോളം തുക കമ്പനി നഷ്ടപരിഹാരമായി നല്‍കും. 1995 ലാണ് യു തന്റെ സൂപ്പര്‍ മാര്‍ക്കറ്റ് ശ്യംഖലയിലെ ആദ്യ സംരംഭം ആരംഭിക്കുന്നത്. ഇന്ന് ഹെനാന്‍ പ്രവിശ്യയില്‍ മാത്രമാണ് 12 സൂപ്പര്‍മാര്‍ക്കറ്റ് ഔട്ട്‌ലെറ്റ് ഇവര്‍ക്ക് സ്വന്തമായിട്ടുണ്ട്.