ടൂറിസം സാധ്യതകൾ മെച്ചപ്പെടുത്താൻ വീസ രഹിത യാത്ര അനുവദിച്ച് ചൈന

Update: 2023-11-25 10:00 GMT

ടൂറിസം സാധ്യതകൾ മെച്ചപ്പെടുത്താൻ വീസ രഹിത യാത്ര അനുവദിച്ച് ചൈന. ഫ്രാൻസ്, ജർമനി, ഇറ്റലി, നെതർലൻഡ്സ്, സ്പെയിൻ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് 15 ദിവസം വരെയുള്ള യാത്രയ്ക്ക് ഇനി വീസ ആവശ്യമില്ല. ഡിസംബർ 30 മുതൽ 2024 നവംബർ വരെയുള്ള സമയത്ത് ഈ രാജ്യങ്ങളില്‍ നിന്നുള്ള പാസ്പോർട്ടുള്ളവർക്ക് ചൈനയിൽ 15 ദിവസം വരെ വിസ ഇല്ലാതെ യാത്ര ചെയ്യാനാവും.

നിലവിലെ നയങ്ങള്‍ അനുസരിച്ച് വിസ ഇല്ലാതെ ചൈനയിൽ പ്രവേശിക്കാനാവില്ല. സിംഗപ്പൂരിൽ നിന്നും ബ്രൂണെയിൽ നിന്നുള്ളവർക്ക് മാത്രമാണ് ഇതിൽ ഇളവുള്ളതത്. മാർച്ച് മാസത്തിലാണ് ചൈന എല്ലാ രീതിയിലുള്ള വിസകളും വീണ്ടും നൽകാന്‍ ആരംഭിച്ചത്.

കൊവിഡ് മഹാമാരിക്ക് പിന്നാലെ കർശനമായ യാത്രാ നിയന്ത്രണങ്ങളാണ് ചൈന ഏർപ്പെടുത്തിയിരുന്നത്. മൂന്ന് വർഷത്തോളം ലോകത്തിൽ തന്നെ ഏറ്റവുമധികം കൊവിഡ് വലച്ച രാജ്യങ്ങളിലൊന്നായിരുന്നു ചൈന.

ചൈനയുടെ സീറോ കൊവിഡ് പോളിസി രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയേയും സാരമായി ബാധിച്ചിരുന്നു. പത്ത് മില്യണോളം വിനോദ സഞ്ചാരികളാണ് കൊവിഡിന് മുന്‍പ് ഓരോ വർഷവും ചൈന സന്ദർശിക്കാനെത്തിയിരുന്നത്. വിനോദ സഞ്ചാര മേഖലയെ വീണ്ടും പ്രോത്സാഹിപ്പിക്കാനാണ് പുതിയ നീക്കം.

Tags:    

Similar News