ഗവൺമെന്റ് ഓഫീസുകളിൽ ആപ്പിൾ ഐ ഫോണിന് നിരോധനമേർപ്പെടുത്തി ചൈന

Update: 2023-09-06 09:45 GMT

ഗവൺമെന്റ് ഓഫീസുകളിൽ ആപ്പിൾ ഐ ഫോണിന് നിരോധനമേർപ്പെടുത്തി ചൈന. ചൈനീസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണലാണ് വാർത്ത റിപ്പോര്‍ട്ടു ചെയ്തത്. യുഎസ് കഴിഞ്ഞാൽ ആപ്പിളിന്റെ ഏറ്റവും വലിയ വിപണിയാണ് ചൈന. 2023 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ഐ ഫോൺ ഷിപ്‌മെന്റിന്റെ 24 ശതമാനവും ചൈനയിലായിരുന്നു.

ഏഷ്യൻ രാജ്യത്ത് ആപ്പിളിന്റെ പ്രത്യാശയെ സാരമായി ബാധിക്കുന്നതാണ് ചൈനയുടെ തീരുമാനം. രാജ്യത്ത് ചൈനീസ് ബ്രാൻഡുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗം കൂടിയാണ് തീരുമാനം എന്ന് കരുതപ്പെടുന്നു.

Tags:    

Similar News