സദ്ദാം ഹുസൈന്റെ മകൾക്ക് ഏഴ് വർഷം തടവ് ശിക്ഷ വിധിച്ച് ബാഗ്ദാദ് കോടതി; ശിക്ഷ നിരോധിത പാർട്ടിയെ പിൻതുണച്ചതിന്

Update: 2023-10-23 12:45 GMT

സദ്ദാം ഹുസൈന്റെ നാടുകടത്തപ്പെട്ട മകളെ പിതാവിന്റെ രാഷ്ട്രീയ പാർട്ടിയായ ബാത്ത് പാർട്ടിയെ പിന്തുണച്ചതിന് ബാഗ്ദാദ് കോടതി ഏഴ് വർഷത്തെ തടവിന് ശിക്ഷിച്ചു. 2003ലെ യുഎസ് നേതൃത്വത്തിലുള്ള ഇറാഖ് അധിനിവേശത്തിൽ സദ്ദാം ഹുസൈൻ അട്ടിമറിക്കപ്പെട്ടതിനെ തുടർന്ന് പാർട്ടി പിരിച്ചുവിടുകയും രാജ്യത്ത് നിരോധിക്കുകയും ചെയ്തിരുന്നു.

2021ൽ നൽകിയ ടെലിവിഷൻ അഭിമുഖങ്ങളിൽ നിരോധിത രാഷ്ട്രീയ സംഘടനയായ ബാത്ത് പാർട്ടിയുടെ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിച്ച കുറ്റത്തിന് റഗദ് സദ്ദാം ഹുസൈൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇറാഖിൽ, പുറത്താക്കപ്പെട്ട ഭരണകൂടത്തെ പ്രോത്സാഹിപ്പിക്കുന്ന ഫോട്ടോകളോ മുദ്രാവാക്യങ്ങളോ കാണിക്കുന്ന ഏതൊരാളെയും വിചാരണ ചെയ്യുന്നതിന് സാധിക്കും. റഗദ് സദ്ദാം ഹുസൈൻ ശിക്ഷിക്കപ്പെട്ടതിന് കാരണമായ കൃത്യമായ അഭിമുഖം വിധിയിൽ സൂചിപ്പിക്കുന്നില്ല.

അതേസമയം, 2021ൽ സൗദിയുടെ ഉടമസ്ഥതയിലുള്ള അൽ അറേബ്യ ചാനലിൽ 1979 മുതൽ 2003 വരെ തന്റെ പിതാവിന്റെ ഭരണത്തിൻ കീഴിലുള്ള ഇറാഖിന്റെ അവസ്ഥയെക്കുറിച്ച് റഗദ് സദ്ദാം ഹുസൈൻ സംസാരിച്ചിരുന്നു.

Tags:    

Similar News