ഡോണൾഡ് ട്രംപിനെതിരായ വധശ്രമം ; ' ആഭ്യന്തര തീവ്രവാദ'മെന്ന് എഫ്.ബി.ഐ

Update: 2024-07-15 06:17 GMT

യു.എസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരായ വധശ്രമം ‘ആഭ്യന്തര തീവ്രവാദം’ ആയി കണക്കാക്കിയാണ് അന്വേഷിക്കുന്നതെന്ന് എഫ്.ബി.ഐ. 20കാരനായ അക്രമി ഒറ്റക്കാണ് പ്രവർത്തിച്ചതെന്നും ഇയാൾക്കD പിന്നിൽ മറ്റാരുമില്ലെന്നും എഫ്.ബി.ഐ വ്യക്തമാക്കി.ആക്രമണത്തിന് പിന്നിലെ ഉദ്ദേശ്യമെന്തെന്ന് എഫ്.ബി.ഐക്ക് ഇതുവരെ തിരിച്ചറിയാനായിട്ടില്ല.

നഴ്‌സിങ് ഹോമിൽ സഹായിയായി പ്രവർത്തിക്കുകയായിരുന്നു ആക്രമണം നടത്തിയ തോമസ് മാത്യു ക്രൂക്ക്സ്. 20കാരനായ ഇയാൾ എട്ട് തവണ വെടിയുതിർത്തു. അടുത്ത നിമിഷം തന്നെ ഇയാളെ സീക്രട്ട് സർവീസിന്‍റെ സ്നൈപർമാർ വെടിവെച്ച് കൊലപ്പെടുത്തുകയും ചെയ്തു. സംഭവം ന​ട​ന്ന സ്ഥ​ല​ത്തു​നി​ന്ന് ഒ​രു മ​ണി​ക്കൂ​ർ ദൂ​രം മാ​ത്രമാണ് ക്രൂ​ക്ക്സിന്‍റെ വീട്ടിലേക്കുള്ള ദൂരം.

പെ​ൻ​സ​ൽ​വേ​നി​യ​യി​ലെ ബ​ട്‍ല​റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ സം​സാ​രി​ക്ക​വെ​യായിരുന്നു സംഭവം. 150 മീ​റ്റ​ർ അ​ക​ലെ​യു​ള്ള കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ​നി​ന്നാണ് ആ​ക്ര​മി ട്രം​പി​നു​​നേ​രെ വെ​ടി​യു​തി​ർ​ത്ത​ത്. വ​ല​തു​ചെ​വി​യു​ടെ മു​ക​ൾ​ഭാ​ഗം മു​റി​ച്ച് വെ​ടി​യു​ണ്ട ക​ട​ന്നു​പോ​യി. ട്രം​പി​ന്‍റെ പ്ര​സം​ഗം കേ​ൾ​ക്കാ​നെ​ത്തി​യ ഒ​രാ​ളും ആ​ക്ര​മി​യു​ടെ വെ​ടി​വെ​പ്പി​ൽ കൊ​ല്ല​പ്പെ​ട്ടു. മ​റ്റ് ര​ണ്ടു​പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. ചോ​ര​യൊ​ലി​ക്കു​ന്ന മു​ഖ​വു​മാ​യി അ​ണി​ക​ളെ അ​ഭി​വാ​ദ്യം ചെ​യ്താണ് ട്രംപ് വേദി വിട്ടത്.

അ​മേ​രി​ക്ക​യു​ടെ മു​ൻ പ്ര​സി​ഡന്‍റുമാ​രു​ടെ​യും നി​ല​വി​ലെ പ്ര​സി​ഡ​ന്‍റി​​​ന്‍റെ​യും സം​ര​ക്ഷ​ണ ചു​മ​ത​ല​യു​ള്ള സീ​ക്ര​ട്ട് സ​ർ​വി​സ് സംഭവത്തിൽ വിശദീകരണം നൽകേണ്ടി വരും. സീ​ക്ര​ട്ട് സ​ർ​വി​സ് മേ​ധാ​വി കിം​ബെ​ർ​ലി ചീ​റ്റ​ലി​നോ​ട് യു.​എ​സ് കോ​ൺ​ഗ്ര​സി​​​​​ന്‍റെ ഓ​വ​ർ​സൈ​റ്റ് ക​മ്മി​റ്റി മുമ്പാകെ ജൂ​ലൈ 22ന് ഹാ​ജ​രാ​ക​ാൻ നിർദേശിച്ചിട്ടുണ്ട്.

1981 മാ​ർ​ച്ച് 30ന് ​അ​ന്ന​ത്തെ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് റൊ​ണാ​ൾ​ഡ് റീ​ഗ​നു​നേ​രെ വ​ധ​ശ്ര​മ​മു​ണ്ടാ​യ​ശേ​ഷം ഇ​ത്ത​ര​ത്തി​ലൊ​രു സം​ഭ​വം ആ​ദ്യ​മാ​ണ്.

Tags:    

Similar News