ഗാസയിൽ അടിയന്തിരമായി വെടിനിർത്തൽ നടപ്പാക്കണം; ഇസ്രയേലിനോട് ആവശ്യം ഉന്നയിച്ച് ഫ്രഞ്ച് പാർലിമെന്റ് അംഗങ്ങൾ

Update: 2024-02-05 14:31 GMT

ഗാസയിൽ അടിയന്തിരമായി വെടിനിർത്തൽ നടപ്പാക്കണമെന്ന് ഇസ്രായേലിനോട് ആഹ്വാനം ചെയത് ഫ്രഞ്ച് പാർലമെന്റ് പ്രതിനിധി സംഘം. റഫ അതിർത്തിയിലെത്തിയ ഫ്രഞ്ച് പാർലമെന്റംഗങ്ങളിലെ പതിനഞ്ച് പേരടങ്ങിയ സംഘമാണ് ഇസ്രായേലിനോട് അടിയന്തിരമായി വെടിനിർത്തൽ ആഹ്വാനം ചെയ്തത്.

ഗാസയിൽ നിന്ന് ഇസ്രായേൽ സൈന്യത്തെ പിൻവലിക്കുക, പലസ്തീൻ പ്രദേശത്ത് ഏർപ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കുക, വെസ്റ്റ്ബാങ്കിലെ അനധികൃത നിർമ്മാണം അവസാനിപ്പിക്കുക തുടങ്ങിയ വിഷയങ്ങളും ചർച്ചകളിൽ ഉൾപ്പെടുത്തണമെന്ന് ഫ്രഞ്ച് സംഘം ആവശ്യപ്പെട്ടു.

തടവിലാക്കിയവരുടെ മോചനത്തിനായി ഇസ്രായേലും ഫലസ്തീനും മുൻകൈ എടുക്കണമെന്ന് ഫ്രഞ്ച് എം.പിയായ ​എറിക് കോക്വിറൽ പറഞ്ഞു. ഐക്യരാഷ്ട്രസഭ പ്രമേയങ്ങളിലൂടെ മുന്നോട്ടുവെച്ച പലസ്തീൻ ജനതയുടെ അവകാശങ്ങളെ ഇ​സ്രായേൽ മാനിക്കണമെന്നും സംഘം ആവശ്യപ്പെട്ടു​.യുദ്ധത്തിനി ഇരയാകുന്ന മുഴുവൻ ജനതയോടും ഐക്യദാർഡ്യപ്പെടുന്നതായി സംഘം പറഞ്ഞു. പലസ്തീനികളെ കൂട്ടക്കൊല നടത്തുന്ന ഇസ്രായേൽ നടപടിയെ പ്രതിനിധി സംഘം അപലപിച്ചു.

Tags:    

Similar News