ഭൂകമ്പത്തിൽ തകർന്ന തുർക്കിയ്ക്ക് സഹായം നൽകിയതുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനിൽ വിവാദം

Update: 2023-02-18 11:57 GMT

ഭൂകമ്പത്തിൽ തകർന്ന തുർക്കിയ്ക്ക് സഹായം നൽകിയതുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനിൽ വിവാദം.കഴിഞ്ഞവർഷം ഉണ്ടായ പ്രളയത്തിൽ പാകിസ്ഥാനെ സഹായിക്കാനായി തുർക്കി നൽകിയ സാധനങ്ങൾ തന്നെയാണ് പാക്കിസ്ഥാൻ തിരിച്ചു തുർക്കിയിലേക്ക് കയറ്റി വിട്ടതെന്ന് പാക് മാധ്യമപ്രവർത്തകൻ ഷാഹിദ് മസൂദ് ആരോപിച്ചു.


സേനയുടെ സി 130 വിമാനങ്ങളിൽ തുർക്കിയിലേക്ക് പാകിസ്ഥാൻ അടിയന്തര സഹായങ്ങൾ എത്തിച്ചിരുന്നു. എന്നാൽ ഈ സാധനങ്ങൾ എല്ലാം തുർക്കി പാക്കിസ്ഥാന് നൽകിയവയാണ് എന്നാണ് ഷാഹിദ് മസൂദ് ആരോപിച്ചിരിക്കുന്നത്. പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ നേതൃത്വത്തിൽ തുർക്കി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഇടപെട്ടു വരികയാണെന്ന് പാക്കിസ്ഥാൻ സർക്കാർ അവകാശപ്പെടുമ്പോഴാണ് പുതിയ ആരോപണവുമായി മാധ്യമപ്രവർത്തകൻ രംഗത്തുവന്നത്.

Tags:    

Similar News