അർകെൻസ : യു എസ് ലെ അർകെൻസയിൽ മൂന്നു മാസം ഗർഭിണിയായ യുവതിയെ തട്ടികൊണ്ടുപോയി വെടിവച്ചു കൊലപ്പെടുത്തി. മൂന്നു മക്കളുടെ അമ്മയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം ശരീരത്തിൽ നിന്നും ഭ്രൂണത്തെ വേർപ്പെടുത്തി ഉപേക്ഷിക്കുകയായിരുന്നു. പ്രസ്തുത കേസിൽ പ്രതികളെന്ന് സംശയിക്കുന്ന ദമ്പതികൾ അറസ്റ്റിലായി. കൊലപ്പെടുത്താനുള്ള കാരണം എന്തെന്ന് വ്യക്തമല്ല.
ആഷ്‍ലി ബുഷ് എന്ന 31 വയസുകാരിയായ യുവതിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. തിങ്കളാഴ്ചയാണു യുവതിയെ അവസാനമായി കാണുന്നത്.പിന്നീട് മരണപ്പെട്ട നിലയിൽ കാണുകയായിരുന്നു. ഈ സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന ദമ്പതിമാരായ ആംബർ വാട്ടർമാൻ, ജെയ്മി വാട്ടർമാൻ എന്നിവരെയാണ് അറസ്റ്റുചെയ്തിരിക്കുന്നത്. ജോലിക്ക് അപേക്ഷിച്ച ആഷ്‍ലി തിങ്കളാഴ്ച ഇന്റർവ്യുന് പങ്കെടുക്കാൻ പോയതായിരുന്നു. ഇന്റർവ്യുന് ക്ഷണിച്ചത് ആൾമാറാട്ടം നടത്തിയ ദമ്പതിമാരായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. ലൂസി എന്നായിരുന്നു ആഷ്‍ലി ഓൺലൈനിലൂടെ പരിചയപ്പെട്ട സ്ത്രീയുടെ പേര്. ബുധനാഴ്ചയും വ്യാഴാഴ്ചയുമാണ് ആഷ്‍ലിയുടെയും ഗർഭസ്ഥ ശിശുവിന്റെയും മൃതദേഹങ്ങൾ മിസോറിയിലെ രണ്ടു സ്ഥലങ്ങളിൽ നിന്നും കണ്ടെടുത്തത്. യുവതിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്താൻ കാരണം എന്താണെന്നു വ്യക്തമല്ല.